കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ വെണ്ണീറാട്ടം അരങ്ങേറി

കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ വെണ്ണീറാട്ടം അരങ്ങേറി

M
MathrubhumiSource Link
കടമ്പഴിപ്പുറം : കൂടിയാട്ടത്തിലെ 'വെണ്ണീറാട്ടം' കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ അരങ്ങേറി. To advertise here, ഗുരു കലാമണ്ഡലം രാമചാക്യാരും സംഘവുമാണ് മന്ത്രാങ്കം കൂടിയാട്ടത്തിലെ അവസാന ഭാഗങ്ങളിലൊന്നായ 'വെണ്ണീറാട്ടം' അവതരിപ്പിച്ചത്. വെതേർഡ് തിയേറ്ററാണ് പരിപാടി സംഘടിപ്പിച്ചത്. കാഴ്ചക്കുറവുള്ളവർ, കേൾവിക്കുറവുള്ളവർ മറ്റ്‌ കലാകാരന്മാർ എന്നിവരുൾപ്പെടുന്ന സമ്മിശ്ര കഴിവുള്ളവരുടെ സംഘം രൂപവത്കരിച്ച മൾട്ടി സെൻസറി ഇൻസ്റ്റലേഷനും പ്രകടന പരമ്പരയുമാണ് വെതേർഡ് തിയേറ്റർ. നാടക സംവിധായികയും ഗവേഷകയുമായ ഡോ. കാന്താ കൊച്ചാറാണ് ഈ പദ്ധതിക്ക്‌ നേതൃത്വംനൽകുന്നത്. 'കൂടിയാട്ടവും രൂപകല്പനയിലെ പാരിസ്ഥിതിക കാവ്യശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കാന്താ കൊച്ചാർ, ജി. ദിലീപൻ എന്നിവർ പങ്കെടുത്ത ചർച്ചയും നടന്നു. കൂടിയാട്ടം അവതരണത്തിൽ കലാമണ്ഡലം രാമചാക്യാരോടൊപ്പം വി.കെ.കെ. ഹരിഹരൻ, കലാമണ്ഡലം സജിത്ത് വിജയൻ (മിഴാവ്), കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ (ഇടയ്ക്ക), കലാമണ്ഡലം സീതാലക്ഷ്മി (താളം), കലാമണ്ഡലം ഷിബു ഉണ്ണിക്കൃഷ്ണൻ (ചുട്ടി) എന്നിവരും പങ്കെടുത്തു. തുടർ പരിപാടിയായി ഏപ്രിൽ 29, 30 എന്നീ ദിവസങ്ങളിൽ നാട്യശാസ്ത്രയിൽ മൾട്ടിസെൻസറി ഇൻസ്റ്റലേഷനും രംഗാവതരണങ്ങളും സംഘടിപ്പിക്കും. Published: 05 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ വെണ്ണീറാട്ടം അരങ്ങേറി — Mathr… | Boolokam