വെട്ടിയിട്ട മരവും ഭീഷണി To advertise here, അമ്പലപ്പാറ : കടമ്പൂർ ക്രിസ്ത്യൻപള്ളിക്കുസമീപം വൻമരവും വൈദ്യുതത്തൂണുകളും റോഡിലേക്ക് തള്ളിനിൽക്കുന്നത് അപകടഭീഷണിയാകുന്നു. കടമ്പൂർ ഗ്രാമം (കോളനി) സ്റ്റോപ്പിന് സമീപത്തെ വളവിലാണ് റോഡിനിരുവശത്തുമുള്ള രണ്ട് വൈദ്യുതത്തൂണും വൻമരവും ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന സഹോദരങ്ങളായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഈ ഭാഗത്താണ് അപകടംനടന്നത്. ഇരുവശങ്ങളിൽനിന്നും അതിവേഗമെത്തുന്ന വാഹനങ്ങൾ പരസ്പരം കാണാൻപറ്റാത്തതാണ് പ്രധാനപ്രശ്നം. തിരിവിലും വാഹനങ്ങൾ മറ്റ് വാഹനങ്ങളെ മറികടന്നുവരുന്നതാണ് കൂടുതൽ അപകടത്തിനിടയാക്കുന്നത്. റോഡരികിൽ വെട്ടിയിട്ട് കൂട്ടിയിരിക്കുന്ന മരക്കഷ്ണങ്ങളും വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. എതിരേവരുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വാഹനങ്ങൾ വശംചേർക്കുമ്പോൾ മരക്കഷ്ണങ്ങളിൽത്തട്ടി മറിയാൻ സാധ്യതയേെറയാണ്. വൈദ്യുതത്തൂണുകൾ റോഡിന്റെ അരികിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. Published: 15 Mar 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കടമ്പൂരിൽ റോഡിലേക്കുതള്ളി വൈദ്യുതത്തൂണുകളും വൻമരവും
M
MathrubhumiSource Link
about 2 months ago