കടയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവ്

കടയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവ്

M
MathrubhumiSource Link
കോട്ടയം : കടയിൽ സാധനം വാങ്ങാനെത്തിയ ഏഴ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് ആറ് വർഷം കഠിനതടവും 16,000 രൂപ പിഴയും ശിക്ഷ. കോട്ടയം തലയാഴം തറേപ്പറമ്പ് ഇഞ്ചക്കാനത്ത് വീട്ടിൽ വിശാൽ (45) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 42 ദിവസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതന് നൽകണം. പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ ബാലനെ ബലമായി കടയ്ക്കുള്ളിലേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമവും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും ശ്രമിച്ചെന്നാണ് കേസ്. വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി. To advertise here, Published: 01 Apr 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടയിലെത്തിയ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിനതടവ… | Boolokam