കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്: 4 പേർ പിടിയിൽ; പക ബസ്സിലെ ജോലി കളഞ്ഞെന്ന സംശയത്തിൽ

കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്: 4 പേർ പിടിയിൽ; പക ബസ്സിലെ ജോലി കളഞ്ഞെന്ന സംശയത്തിൽ

M
MathrubhumiSource Link
കടയ്ക്കൽ :കടയ്ക്കലിൽ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ ചരിപ്പറമ്പ് കോവൂർ വിളയിൽ വീട്ടിൽ രാഹുൽ (31), തോട്ടംമുക്ക് ജയേഷ് ഭവനിൽ ജയേഷ് (31), വയലാ ലിജോ ഭവനിൽ ലിജോ വർഗീസ് (28), കോവൂർ പടിഞ്ഞാറ്റിൻകര വീട്ടിൽ അജീഷ് (33) എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വയലാ ശരത്ത് ഭവനിൽ ശരത്താ(40)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 5.45-ന് മേലേപന്തളംമുക്കിലാണ് സംഭവം. To advertise here, കൊല്ലപ്പെട്ട ശരത്തും കേസിലെ രണ്ടാംപ്രതിയായ അജീഷും രണ്ടുവർഷംമുൻപ്‌ കടയ്ക്കലിലെ സ്വകാര്യ ബസിൽ ജീവനക്കാരായിരുന്നു. അജീഷ് സാമ്പത്തിക ക്രമക്കേടു കാട്ടിയെന്ന്‌ ബസുടമയോട് ശരത്ത് പറഞ്ഞതിനെത്തുടർന്നാണ് അജീഷിന്റെ ജോലി നഷ്ടമായതെന്ന സംശയത്തിൽ അന്നുമുതൽ ഇരുവരും തമ്മിൽ വൈരാഗ്യത്തിലായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടുകൂടി കടയ്ക്കലിലെ ബാറിൽവെച്ച് ശരത്തും സുഹൃത്ത് ആകാശും പ്രതികളായ രാഹുലും അജീഷും ജയേഷും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിലെത്തുകയും ചെയ്തു. തുടർന്ന് ശരത്തിനെയും ആകാശിനെയും തിരക്കി പ്രതികളായ രാഹുലും അജീഷും ജയേഷും സ്കൂട്ടറിലും കേസിലെ മറ്റൊരു പ്രതിയായ ലിജോ ഓട്ടോയിലും പന്തളംമുക്കിൽ എത്തുകയും അവിടെവച്ച് ശരത്തിനെ കുത്തുകയും വെട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആകാശ് ഓടിരക്ഷപ്പെട്ടു. മൃതപ്രായനായ ശരത്ത് തൊട്ടടുത്ത വീട്ടിൽ ഓടിക്കയറി ഉമ്മറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ വാഹനങ്ങളിൽ രക്ഷപ്പെട്ടു. നാട്ടുകാർ ശരത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ജയേഷിനെയും ലിജോയെയും അവരുടെ വീടുകളിൽനിന്നും രാഹുലിനെയും അജീഷിനെയും ചരിപ്പറമ്പിലെ റബ്ബർതോട്ടത്തിൽനിന്നും കടയ്ക്കൽ പോലീസ് പിടികൂടി. രാഹുൽ പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന്‌ പോലീസ് പറഞ്ഞു. ശരത്തിന്റെ ദേഹത്ത് 21 മുറിവുകളാണുണ്ടായിരുന്നത്. മൃതദേഹം ഞായറാഴ്ച വൈകീട്ട് വയലായിലുള്ള വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന്‌ ഉപയോഗിച്ച കത്തികൾ കോട്ടുക്കൽ ഫിൽഗിരിയിലെ പാറക്വാറിയോടു ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിൽനിന്നും തൊട്ടടുത്ത പുരയിടത്തിൽനിന്നും കണ്ടെത്തി. രാഹുൽ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച നലയിലും കണ്ടെത്തി. ഇൻസ്പെക്ടർ ശിവകുമാർ, എസ്.ഐ. ഷിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്: 4 പേർ പിടിയിൽ; പക ബ… | Boolokam