കടലിൽ വള്ളങ്ങൾ കൂട്ടിയിടിച്ചു;മത്സ്യത്തൊഴിലാളിക്ക് ഗുരുതരപരിക്ക്

കടലിൽ വള്ളങ്ങൾ കൂട്ടിയിടിച്ചു;മത്സ്യത്തൊഴിലാളിക്ക് ഗുരുതരപരിക്ക്

M
MathrubhumiSource Link
കടലിൽ വീണയാളെ സഹപ്രവർത്തകർ രക്ഷപ്പെടുത്തി To advertise here, അമ്പലപ്പുഴ : കടലിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയുടെ തലയ്ക്കു ഗുരുതരപരിക്ക്. പുന്നപ്ര കണ്ടത്തിൽ ബേബി(58)ക്കാണ് പരിക്കേറ്റത്. വള്ളത്തിൽനിന്നു തെറിച്ച് കടലിൽ വീണ ഇദ്ദേഹത്തെ സഹപ്രവർത്തകരാണ് രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോട്ടപ്പള്ളിത്തീരത്തിന് 17 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. പുന്നപ്ര സ്വദേശി കെ.ഡി. അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിന്റെ പിന്നിൽ പൊള്ളേത്തൈ അറയ്ക്കൽ ജോയിയുടെ ഉടമസ്ഥതയിലുള്ള അറയ്ക്കൽ വള്ളം ഇടിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഉടമയടക്കം 28 തൊഴിലാളികളാണ് ആണ്ടിയാർ ദീപം വള്ളത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് കടലിലേക്കു വീഴുന്നതിനിടെ ബേബിയുടെ തല വള്ളത്തിന്റെ പടിയിലിടിച്ചു. വള്ളത്തിലുണ്ടായിരുന്ന മറ്റു നാലു തൊഴിലാളികൾക്കും നിസ്സാര പരിക്കേറ്റു. കടലിൽ മുങ്ങിത്താണ ബേബിയെ സഹപ്രവർത്തകർ കടലിൽച്ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ആണ്ടിയാർ ദീപം വള്ളത്തിനും തകരാറുണ്ടായി. Published: 18 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടലിൽ വള്ളങ്ങൾ കൂട്ടിയിടിച്ചു;മത്സ്യത്തൊഴിലാളിക്ക് ഗുരുതരപര… | Boolokam