കടലേറ്റം തടയാൻ കണ്ണമാലിയിൽ ജിയോ ബാഗുകൾ സ്ഥാപിക്കണം -ഗ്രാമപ്പഞ്ചായത്ത്

കടലേറ്റം തടയാൻ കണ്ണമാലിയിൽ ജിയോ ബാഗുകൾ സ്ഥാപിക്കണം -ഗ്രാമപ്പഞ്ചായത്ത്

ചെല്ലാനം : ചെല്ലാനം പഞ്ചായത്തിലെ ഒന്ന് മുതൽ 10 വരെ വാർഡുകളിൽ കടലേറ്റ ഭീഷണിയുള്ളതിനാൽ, താത്കാലിക പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടു. കൈതവേലി മുതൽ പുത്തൻതോട് വരെയുള്ള പ്രദേശത്ത് കടൽഭിത്തി ഇടിഞ്ഞുകിടക്കുകയാണ്. ഈ ഭാഗത്ത് വീടുകളും ജീവനോപാധികളും നഷ്ടപ്പെടാനിടയുണ്ട്. To advertise here, മേയ് മാസം മുതൽതന്നെ കാലവർഷക്കെടുതികൾ തുടങ്ങും. കടലേറ്റമുണ്ടായാൽ തടയുന്നതിനുള്ള നടപടികൾ നേരത്തേ സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല. മഴ തുടങ്ങുമ്പോഴാണ് താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ എത്തുന്നത്. അപ്പോഴേക്കും തീരത്തെ മണ്ണ് നഷ്ടമാകും. ഇക്കുറി ജിയോ ബാഗ് സ്ഥാപിക്കുന്ന ജോലികൾ നേരത്തേ ആരംഭിക്കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. ഇക്കാര്യം പലതവണ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി പഞ്ചാത്തംഗം ശ്രീനി എസ്. പൈ പറയുന്നു. 13 വർക്കുകളുടെ എസ്റ്റിമേറ്റ് എടുത്ത് അതെല്ലാം ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഇതിൽ മൂന്നെണ്ണം മാത്രമാണ് അനുവദിച്ചതെന്ന് ശ്രീനി എസ്. പൈ പറയുന്നു. ബാക്കി വർക്കുകൾ ജില്ലാ കളക്ടറുടെ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അനുവദിക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജില്ലാ കളക്ടറെ കണ്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ, പഞ്ചായത്തംഗങ്ങളായ ശ്രീനി എസ്. പൈ, നിശാന്ത് ജോസഫ്, ഗണേശ് ഷേണായ്, ലൂസി രാജൻ, അമ്മിണി ജോസഫ്, ഷിബി സജി, ഷിജോ എന്നിവർ വെള്ളിയാഴ്ച ജില്ലാ കളക്ടറെ കണ്ടു. നിവേദനം നൽകിയതായും ഇവർ അറിയിച്ചു. Published: 18 Apr 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കടലേറ്റം തടയാൻ കണ്ണമാലിയിൽ ജിയോ ബാഗുകൾ സ്ഥാപിക്കണം -ഗ്രാമപ്… | Boolokam