കടുത്തുരുത്തി : സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയും സമുദായത്തിന്റെ ശക്തിക്കും നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തിയിൽ നടന്ന സിറോ മലബാർ സമുദായ ശക്തീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. To advertise here, രൂപതാ വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, കടുത്തുരുത്തി ഫൊറോനാ പള്ളി വികാരി ഫാ. ജോൺ പാളിത്തോട്ടം, എസ്.എം.വൈ.എം. രൂപതാ പ്രതിനിധി എഡ്വിൻ ജോസ് മുണ്ടുമാക്കിൽ, ഷീബാ ബിനോയി പള്ളിപ്പറമ്പിൽ (രാമപുരം സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ്), ജോസ് ജെയിംസ് നിലപ്പന എന്നിവർ പ്രസംഗിച്ചു. മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ, കോതനല്ലൂർ ഫൊറോനാ വികാരി ഫാ. കുര്യൻ കാലായിൽ, താഴത്തുപള്ളി സഹവികാരി ഫാ. അബ്രാഹം പെരിയപ്പുറത്ത്, മോൻസ് ജോസഫ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുത്തു. Published: 16 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കടുത്തുരുത്തിയിൽ സിറോ മലബാർ സമുദായ ശക്തീകരണ സമ്മേളനം നടത്തി
M
MathrubhumiSource Link
about 2 months ago