കടുത്തുരുത്തി : ആര് എതിർക്കാൻ വന്നാലും കടുത്തുരുത്തിക്ക് മകനെപ്പോലെ സ്നേഹമാണ് മോൻസിനോട്. ആ സ്നേഹം വോട്ടായപ്പോൾ അദ്ദേഹത്തിന് ആറാം ജയം. 31300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസ്(എം) വനിതാ നേതാവ് നിർമല ജിമ്മിയെ മോൻസ് ജോസഫ് പരാജയപ്പെടുത്തി. കേരള കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ മോൻസിന് തുടർച്ചയായ ഏഴാം മത്സരമായിരുന്നു ഇത്. ഒരു തവണ മാത്രമേ അദ്ദേഹം പരാജയപ്പെട്ടിട്ടുള്ളൂ. To advertise here, 2021-ൽ 4256 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മോൻസ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കൂട്ടി തിളക്കമാർന്ന വിജയം. രണ്ടുതവണ എൽ.ഡി.എഫിലും ഇത്തവണത്തേതുൾപ്പെടെ നാലുതവണ യു.ഡി.എഫിലും നിന്നാണ് അദ്ദേഹത്തിന്റെ വിജയങ്ങൾ. കേരള കോൺഗ്രസുകൾ തമ്മിൽ സൗഹൃദമത്സരം നടന്ന 1996-ലാണ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. മോൻസ് ജോസഫ് എൽ.ഡി.എഫ്. മുന്നണിയിൽനിന്ന് ആദ്യമായി എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടത്. 2001-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മോൻസ് യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് (എം) നേതാവ് സ്റ്റീഫൻ ജോർജിനോട് പരാജയപ്പെട്ടു. 2006-ൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച് എൽ.ഡി.എഫിന്റെ എം.എൽ.എ.യായി. മന്ത്രി ടി.യു. കുരുവിള രാജിവെച്ച ഒഴിവിൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ഒന്നരവർഷക്കാലം മോൻസ് മന്ത്രിയുമായി. 2011, 2016 എന്നീ വർഷങ്ങളിൽ യു.ഡി.എഫ്. മുന്നണിയിൽ കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച് മോൻസ് ജോസഫ് വിജയിച്ചു. 2021-ൽ മാണിവിഭാഗം എൽ.ഡി.എഫിലേക്ക് പോയെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് മോൻസ് യു.ഡി.എഫ്. എം.എൽ.എ.യായി. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള രാഷ്ട്രീയാതീത ജനബന്ധങ്ങളും തുടർച്ചയായി നടത്തിയ വികസന പ്രവർത്തനങ്ങളും വോട്ടായി മാറി. Published: 05 May 2026, 02:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
