കട്ടക്കുഴി തേവേരിയിൽ നെല്ലെടുപ്പ് തുടങ്ങി

കട്ടക്കുഴി തേവേരിയിൽ നെല്ലെടുപ്പ് തുടങ്ങി

M
MathrubhumiSource Link
കരുവാറ്റ : കർകർക്ക് ആശ്വാസമായി വീയപുരം കട്ടക്കുഴി തേവേരി പാടശേഖരത്തിലെ നെല്ലെടുപ്പ് തുടങ്ങി. കൊയ്‌തെടുത്ത നെല്ല് ആറുദിവസമായി പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നെല്ലെടുത്തു തുടങ്ങിയത്. ക്വിന്റലിന് 3.5 ശതമാനം കിഴിവു നൽകിയാണ് നെല്ല് സംഭരിക്കുന്നത്. നാലുശതമാനം കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. എന്നാൽ, നല്ല വിളവുള്ള നെല്ല് ഇത്രയും കിഴിവുനൽകി കൊടുക്കുന്നതിന് കർഷകർ തയ്യാറായില്ല. ഇതിനാൽ മില്ലുകാർ നെല്ലെടുത്തില്ല. പാഡി മാർക്കറ്റിങ് ഓഫീസിൽ പാടശേഖരസമിതി ഭാരവാഹികളും മില്ലുകാരും തമ്മിൽ ചർച്ച നടന്നെങ്കിലും നാലുകിലോ കിഴിവ് വേണമെന്ന് മില്ലുകാർ വാശിപിടിച്ചു. ഒടുവിൽ 3.5 കിലോ കിഴിവിനു നെല്ലെടുക്കാൻ ധാരണയായി. To advertise here, 175 ഏക്കറുള്ള പാടത്ത് ഇത്തവണ 165 ഏക്കറിലാണ് കൃഷിയിറക്കിയത്. 82 ചെറുകിട കർഷകരാണ് പാടത്തുള്ളത്. മികച്ച വിളവാണ് ഇത്തവണ കിട്ടിയത്. ഏക്കറിന് 30,000 രൂപയോളം ചെലവഴിച്ചാണ് കൃഷി നടത്തിയത്. കൊയ്‌ത്ത്‌ പൂർത്തിയായിട്ടും നെല്ലെടുപ്പ് വൈകിയതിനാൽ ഒരോദിവസവും നെല്ല് മൂട മാറ്റി ഉണക്കിയിരുന്നു. ഇത് കർഷകർക്ക് അധിക ചെലവാണുണ്ടാക്കിയത്. പലരും കാർഷികവായ്പയെടുത്തും പലിശയ്ക്ക് പണം കടമെടുത്തുമാണ് കൃഷിയിറക്കിയത്. മഴപെയ്താൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് പൂർണമായും നശിക്കുമായിരുന്നു. ഇതോടെയാണ് കിഴിവു നൽകി നെല്ലു കൊടുക്കാൻ കർഷകർ തയ്യാറായത്. കർഷകരുടെ പ്രയാസങ്ങളെപ്പറ്റി വ്യാഴാഴ്ച മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു Published: 28 Mar 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കട്ടക്കുഴി തേവേരിയിൽ നെല്ലെടുപ്പ് തുടങ്ങി — Mathrubhumi | B… | Boolokam