കറ്റാനം (ആലപ്പുഴ): സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയിൽ മൃതദേഹസംസ്കാരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കുട്ടികളടക്കം 10 വിശ്വാസികൾക്കും രണ്ടു പോലീസുകാർക്കും പരിക്ക്. ഇടവകാംഗങ്ങളായ അനിയൻ ഫിലിപ്പോസ് (82), എമിൽ (11), ഷോണ (13), സ്നേഹ (21), എൽസ (24), ഷിബി (50), എൽദോ മോൻസി (20), ഡീക്കൻ എൽദോജി റോയ് (27), തെക്കേമങ്കുഴി സ്വദേശി തോമസ് (48), വാത്തികുളം സ്വദേശി ഷിബു ഡാനിയൽ (48), കുറത്തികാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. എബി, എ.എസ്.ഐ. രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. To advertise here, ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാഹനാപകടത്തിൽ മരിച്ച വിദ്യാർഥി വട്ടപ്പറമ്പിൽ ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ബേസിൽ ബിനുമോന്റെ ബന്ധുക്കളായ വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സമാധാനപരമായി മൃതദേഹം സംസ്കരിക്കാനെത്തിയ കുട്ടികളടക്കമുള്ള വിശ്വാസികളെ പോലീസ് അതിക്രൂരമായി മർദിക്കുകയായിരുന്നെന്ന് പള്ളി മാനേജിങ് കമ്മിറ്റി ആരോപിച്ചു. പെൺകുട്ടികളെയടക്കം മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പള്ളിക്കു മുൻപിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും പള്ളി മാനേജിങ് കമ്മിറ്റി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ബില്ലിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്നും ഇടവക മാനേജിങ് കമ്മിറ്റി ആരോപിച്ചു. സംഘർഷത്തിനിടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിച്ചു. സെമിത്തേരി ബില്ലിനു വിരുദ്ധമായി വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് തടഞ്ഞ നിയമപാലകരെ വിശ്വാസികൾ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നെന്ന് കുറത്തികാട് പോലീസ് പറഞ്ഞു. മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു. Content Highlights: Violent clash during a funeral service at Katachira St. Mary's Church in 2026., 12 individuals including children and police personnel injured during the incident., Dispute escalated when police prevented priests from entering the cemetery., Management committee alleges police brutality and violation of the Cemetery Bill., Police have registered cases against protesters for obstructing duty and assault. Published: 06 Apr 2026, 07:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം; 10 യാക്കോബായ വിശ്വാസികൾക്കും രണ്ട് പോലീസുകാർക്കും പരിക്ക്
M
MathrubhumiSource Link
about 1 month ago