കട്ടപ്പനയിൽ അപൂർവ രോഗമായ കവാസാക്കി സ്ഥിരീകരിച്ചു

കട്ടപ്പനയിൽ അപൂർവ രോഗമായ കവാസാക്കി സ്ഥിരീകരിച്ചു

M
MathrubhumiSource Link
ഹെൽത്ത് ഡെസ്ക് Last Updated: 24 Mar 2026, 09:50 am IST പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കാവാ സാക്കിയുടെ അപകടാവസ്ഥ പ്രതീകാത്മക ചിത്രം | Photo: AI Generated Image കട്ടപ്പന : അപൂർവ രോഗമായ കവാസാക്കി രോഗം കണ്ടെത്തി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതിമാരുടെ മകൾ ഒന്നര വയസ്സുകാരിക്കാണ് ഈ രോഗം കണ്ടെത്തിയത്. സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നടത്തിയ രോഗനിർണയം ശരിയായിരുന്നുവെന്ന് കോട്ടയം ഇ.എസ്.ഐ. കുട്ടികളുടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലെ കാഡിയോളജിസ്റ്റും ശരിവെച്ചു. To advertise here, കവാസാക്കി ഡിസീസ് ടോമി സാക്ക കവാസാക്കി എന്ന ജപ്പാൻകാരനായ ഡോക്ടർ കണ്ടുപിടിച്ച രോഗമായതിനാലാണ് ഇതിനെ കവാസാക്കി ഡിസീസ് എന്നപേരിൽ വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. രക്തപരിശോധനയിലൂടെയോ ഏതെങ്കിലും തരത്തിലുള്ള ടെസ്റ്റുകളിലൂടെയോ ഇത് കണ്ടുപിടിക്കാൻ കഴിയില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി മാത്രമേ രോഗം കണ്ടെത്താൻ കഴിയൂ. കാരണങ്ങളൊന്നുമില്ലാതെ പനി വരികയാണ് ആദ്യം ചെയ്യുക. പനിക്ക് കാരണമായേക്കാവുന്ന ചുമ, ജലദോഷം, വയറിളക്കം, ഛർദിൽ ഇവയൊന്നും ഉണ്ടാകാതെ പനി മാത്രം വരും. ഇങ്ങനെ തുടർച്ചയായി അഞ്ചുദിവസം പനിക്കുകയും അനുബന്ധ രോഗലക്ഷണങ്ങളായി പീള കെട്ടാതെ കണ്ണ് ചുവക്കുക, കഴുത്തുവീക്കം (കുരുക്കൾ ശരീരത്തിൽ വരിക), കൈ കാലുകളിൽ നീര് വെക്കുക, ചുണ്ടോ നാക്കോ ചുവക്കുക എന്നീ അഞ്ചു ലക്ഷണങ്ങളിൽ നാലെണ്ണം ഉണ്ടെങ്കിൽ കവാസാക്കി ഡിസീസ് എന്ന നിഗമനത്തിൽ എത്തിച്ചേരാം. അഞ്ചു രോഗലക്ഷണങ്ങളും കണ്ടതിനാൽ പനി അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതുവരെ കാത്തുനിൽക്കാതെ നാലാമത്തെ ദിവസം തന്നെ ഡോക്ടർ കുട്ടിയെ കോട്ടയം ഇ.എസ്.ഐ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. കവാസാക്കി ഡിസീസ് എന്ന് സൂചിപ്പിച്ച് റെഫറൽ ലെറ്റർ കൂടി കൊടുത്തയച്ചാണ് കോട്ടയത്തേക്ക് വിട്ടത്. പനി മൂർച്ഛിച്ച് ഹൃദയധമനികളുടെ പ്രവർത്തനം നിലച്ച് പൊട്ടിപ്പോകുന്നതാണ് കവാസാക്കിയുടെ അപകടാവസ്ഥ. ഇ.എസ്.ഐ. ആശുപത്രിയിൽ രാത്രി 11-ന് തന്നെ കുട്ടിയുമായി മാതാപിതാക്കൾ എത്തി. രാത്രിയിൽ ജൂനിയർ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയും പിന്നീട് മുതിർന്ന ഡോക്ടർമാർ പരിശോധിക്കുകയും കാവസാക്കി എന്ന നിഗമനത്തിൽ എത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് അടിയന്തരമായി റഫർ ചെയ്യുകയും ചെയ്തു. 60,000 രൂപ വിലവരുന്ന ഇഞ്ചക്ഷൻ കുട്ടിക്ക് നൽകി. 12 മണിക്കൂർ കൊണ്ടാണ് ഐവി ഇഞ്ചക്ഷനായി മരുന്ന് പകർന്നുനൽകിയത്. സമയത്ത് ചികിത്സ കിട്ടിയതിനാൽ രോഗത്തിൽനിന്ന് മോചിതയായി ഒന്നര വയസ്സുകാരി വീട്ടിൽ തിരിച്ചെത്തി. Content Highlights: A one-and-a-half-year-old girl from Kattappana was successfully treated for the rare Kawasaki disease after a timely diagnosis by Dr. Daniel Osborne Thomas and specialists in Kottayam. Published: 24 Mar 2026, 09:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!