കട്ടപ്പന : നഗരം ഉത്സവത്തിമർപ്പിലായിരുന്നു. പ്രിയപ്പെട്ട നേതാവിനെ കാണാനും അദ്ദേഹം പറയുന്നത് കേൾക്കാനും വളരെ േനരത്തേതന്നെ പ്രവർത്തകരും നാട്ടുകാരും ഒഴുകിയെത്തിയിരുന്നു. നിമിഷനേരംകൊണ്ട് നഗരസഭ മൈതാനത്തിന്‍റെ മുൻഭാഗം നിറഞ്ഞുകവിഞ്ഞു. To advertise here, ഡീൻ കുര്യാക്കോസ് എം.പി.യും സ്ഥാനാർഥികളും നയങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ഉച്ചയോടെ രാഹുൽ ഗാന്ധിയുമായി ഹെലികോപ്റ്റർ സെയ്ന്റ് ജോർജ് സ്കൂൾ മൈതാനിയിലിറങ്ങി. അവിടെനിന്നും കാറിൽ യോഗ വേദിയിലേക്ക്. രാഹുൽഗാന്ധിയുടെ വാഹനം പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ സ്റ്റേജിലേക്ക് എത്തിയതും ബാരിക്കേഡിന് പുറത്ത് കടുത്ത ചൂടിനെ വകവെയ്ക്കാതെ പ്രവർത്തകർ ആർപ്പുവിളികളുമായി തടിച്ചുകൂടി. തുടർന്ന് നേതാക്കൾ രാഹുലിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ഇതോടെ രാഹുൽഗാന്ധി മൈക്ക് കൈയ്യിലെടുത്ത് പ്രവർത്തകരെ അഭിവാദ്യംചെയ്തു. എൽ.ഡി.എഫ്. കർഷകർക്ക് പട്ടയം നൽകാത്തതിനാൽ ജില്ലയിലെ കർഷകർക്ക് സ്വന്തം ഭൂമിയിൽ അവകാശമില്ലാത്ത അവസ്ഥയായെന്ന് രാഹുൽ ഗാന്ധി. ആരോഗ്യമേഖല പൂർണമായി തകർന്നു. ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നവരെ കിലോമീറ്ററുകൾക്ക് അപ്പുറത്ത് കോട്ടയത്തേക്ക് റഫർ ചെയ്യുകയാണ്. ഞാൻ വയനാട്ടിൽ എം.പി.യായിരുന്നു. കേരളത്തിലെ പ്രശ്നങ്ങൾ നന്നായറിയാം. റബ്ബർ വില വർധിക്കുമെന്ന് എൽ.ഡി.എഫ്. ഉറപ്പുനൽകിയിരുന്നു. റബ്ബർ ബോർഡ് കൈകാര്യം ചെയ്യുന്ന ബി.ജെ.പി.യും ഇക്കാര്യത്തിൽ വാക്കുപാലിച്ചില്ല. ഏലത്തിന്റെയും തേയിലയുടെയും മൂല്യം കുറയ്ക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കെ.എസ്.ആർ.ടി.സി.യിൽ വനിതകൾക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം അദ്ദേഹം ആവർത്തിച്ചു. കോളേജ് വിദ്യാർഥികൾക്ക് എല്ലാ മാസവും 1000 രൂപ. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും. ഉമ്മൻചാണ്ടി ഹെൽത്ത് കെയർ സ്കീം നടപ്പാക്കി ഒരു കുടുംബത്തിന് 25 ലക്ഷംരൂപയുടെ സംരക്ഷണം ഒരുക്കും. യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി. സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.വി.മോഹനൻ, വിനോദ് സുൽത്താൻപുരി എം.പി., ഡീൻ കുര്യാക്കോസ് എം.പി., കെ.ഫ്രാൻസിസ് ജോർജ് എം.പി., സ്ഥാനാർഥിമാരായ റോയി കെ.പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എം.എൻ.ഗോപി, എ.പി.ഉസ്മാൻ, പ്രൊഫ.എം.ജെ.ജേക്കബ്, എസ്.അശോകൻ, കെ.ജെ. ബെന്നി, ജോയി തോമസ്, ജോർജ് ജോസഫ് പടവൻ, രാജാ മാട്ടൂക്കാരൻ, എം.ഡി.അർജുനൻ, മനോജ് മുരളി തുടങ്ങിയവർ പങ്കെടുത്തു. കട്ടപ്പനയിൽ നടന്ന പ്രചാരണയോഗത്തിൽ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളായ റോയി കെ. പൗലോസ് (ഇടുക്കി), അഡ്വ. സേനാപതി വേണു (ഉടുമ്പൻചോല), അഡ്വ. സിറിയക് തോമസ് (പീരുമേട്) എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം. ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എന്നിവർ സമീപം
