കട്ടപ്പുറത്തായതിന് പകരം കൊണ്ടുവന്നതും വർക്‌ഷോപ്പിൽ

കട്ടപ്പുറത്തായതിന് പകരം കൊണ്ടുവന്നതും വർക്‌ഷോപ്പിൽ

M
MathrubhumiSource Link
വണ്ടിപ്പെരിയാർ സി.എച്ച്.സി.യിൽ വാഹനമില്ല To advertise here, വണ്ടിപ്പെരിയാർ : സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീപ്പ് കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ. പകരമെത്തിയ വാഹനമാകട്ടെ, ഫിറ്റ്നസ് ജോലികൾക്കായി വർക്‌ഷോപ്പിൽ കയറ്റിയിട്ട് മാസങ്ങൾ. ആശുപത്രിയധികൃതർ പകരം വാഹനമില്ലാതെ ദുരിതത്തിലാണ്. വണ്ടിപ്പെരിയാർ, കുമളി, പീരുമേട് പഞ്ചായത്തുകളിെല ആരോഗ്യപ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല സി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർമാർക്കാണ്. മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇവിടെയൊക്കെ പോകേണ്ടിവരും. എന്നാൽ, വാഹനമില്ലാത്തതിനാൽ ടാക്സി വിളിക്കുകയോ ആംബുലൻസിൽ കയറിപ്പോകുകയോ രക്ഷയുള്ളൂ. തോട്ടംതൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് വണ്ടിപ്പെരിയാർ. ഇവരുടെ ഏകാശ്രയയമാണ് സാമൂഹികാരോഗ്യകേന്ദ്രം. ഇവിടത്തെ വാഹനം കട്ടപ്പുറത്തായതോടെ കുടയത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നാണ് പകരം വാഹനം എത്തിച്ചത്. എന്നാൽ, ഈ വാഹനത്തിന്റെ കാലപ്പഴക്കം, ആശുപത്രിയധികൃതർക്ക് തലവേദനയായി. വാഹനത്തിന്റെ കാലാവധിയും കഴിയാറായിരുന്നു. ഇതിനിടെ, സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം കാലപ്പഴക്കംചെന്ന വാഹനങ്ങളുടെ കാലാവധി ഇരുപത് വർഷമായി ദീർഘിപ്പിച്ചു. ഇതോടെ, പഴയ വാഹനം ഫിറ്റ്‌നസ് ജോലിക്കായി വർക്‌ഷോപ്പിൽ കയറ്റി. മാസങ്ങൾ പിന്നിട്ടിട്ടും വാഹനം കിട്ടാതെവന്നതോടെ ആശുപത്രിജീവനക്കാർ തീരാദുരിതത്തിലാണ്. കഴിഞ്ഞ ശബരിമല സീസണിലും വാഹനമില്ലാതെ ആശുപത്രിയധികൃതർ വളരെയധികം വലഞ്ഞിരുന്നു. Published: 27 Mar 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കട്ടപ്പുറത്തായതിന് പകരം കൊണ്ടുവന്നതും വർക്‌ഷോപ്പിൽ — Mathru… | Boolokam