കട്ടിലിനടിയിൽ വില്പനയ്ക്ക്സൂക്ഷിച്ച വിദേശമദ്യം പിടിച്ചു

കട്ടിലിനടിയിൽ വില്പനയ്ക്ക്സൂക്ഷിച്ച വിദേശമദ്യം പിടിച്ചു

M
MathrubhumiSource Link
ഇരിട്ടി : കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി വില്പനക്കായി സൂക്ഷിച്ച വിദേശമദ്യശേഖരം പിടികൂടി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡിവൈ.എസ്.പി. രാജേഷിന്റെയും നേതൃത്വത്തിൽ ഇരിട്ടി എസ്.എച്ച്.ഒ. ശ്രീജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ. കെ. ഷറഫുദ്ദീനും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. അയ്യൻകുന്ന് കച്ചേരിക്കടവിലെ വടയാറ്റുകുന്നേൽ ഹൗസിൽ ജിജിയെ (45) അറസ്റ്റ് ചെയ്തു. ഇയാൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിൽ 14.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 23,750 രൂപയും പോലീസ് കണ്ടെടുത്തു. ഇരിട്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എൽ. പ്രവീൺ, എസ്.സി.പി.ഒ. ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരിട്ടി ഡിവൈ.എസ്.പി. സ്‌ക്വാഡിലെ ജയദേവ് എന്നിവരും പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു. To advertise here, Published: 27 Mar 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കട്ടിലിനടിയിൽ വില്പനയ്ക്ക്സൂക്ഷിച്ച വിദേശമദ്യം പിടിച്ചു — M… | Boolokam