കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപ; സി.എ.ജി റിപ്പോർട്ട്

കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപ; സി.എ.ജി റിപ്പോർട്ട്

ന്യൂഡൽഹി: കൃത്യമായ കണക്കില്ലാതെ കേന്ദ്രസർക്കാർ 54,282.32 കോടി രൂപ ചെലവഴിച്ചെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി.) റിപ്പോർട്ട്. 2024-’25 സാമ്പത്തികവർഷത്തെ സർക്കാരിന്റെ കണക്കുകൾ സംബന്ധിച്ച് പാർലമെന്റിൽവെച്ച റിപ്പോർട്ടിലാണ് ­സി.എ.ജി.യുടെ വെളിപ്പെടുത്തൽ. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പണം ചെലവാക്കിയിട്ട് വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ലെന്നും കണക്കുകൾ തെറ്റായാണ് വർഗീകരണം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. To advertise here, 2025 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 54,282.32 േകാടി രൂപയുടെ 33,973 വിനിയോഗ സർട്ടിഫിക്കറ്റുകളാണ് സർക്കാർ ഹാജരാക്കാനുള്ളത്. അതിൽ 38,287.52 കോടി രൂപ കഴിഞ്ഞ മൂന്നുവർഷത്തിൽ ചെലവഴിച്ചതാണ്. ആ വകയിൽ 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുണ്ട്. 1985-’86 കാലത്തെമുതൽ ചെലവുകൾ ഇക്കൂട്ടത്തിൽ കണക്കില്ലാതെയുണ്ട്. ഭവനകാര്യമന്ത്രാലയം 18,272.91 കോടി രൂപയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പ് 14,359.76 കോടി രൂപയുടെയും കണക്കുനൽകാതെ വീഴ്ചവരുത്തിയിട്ടുണ്ട്. സർക്കാർ ഫണ്ട് കൃത്യമായി ഉപയോഗിച്ചുവെന്ന് ഉറപ്പാക്കാനുള്ളതാണ് വിനിയോഗ സർട്ടിഫിക്കറ്റുകൾ. ചട്ടപ്രകാരം പൊതുഫണ്ടുകളുടെ വിനിയോഗസർട്ടിഫിക്കറ്റ് സാമ്പത്തികവർഷം തീർന്നാൽ പന്ത്രണ്ടുമാസത്തിനകം സമർപ്പിക്കേണ്ടതാണ്. എന്നാൽ, ഇക്കാര്യത്തിൽ വ്യാപക അനാസ്ഥയുണ്ടാകുന്നെന്നാണ് സി.എ.ജി. റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 12,754.47 കോടി രൂപയുടെ കണക്കുകൾക്ക് തെറ്റായ വർഗീകരണമാണെന്നു കണ്ടെത്തി. സെസും ലെവിയും സർച്ചാർജും പിരിക്കുന്നതിൽനിന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വിഹിതം കൃത്യമായി നൽകുന്നില്ലെന്നും സി.എ.ജി. ചൂണ്ടിക്കാട്ടി. ചട്ടപ്രകാരം സമയബന്ധിതമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള വിഹിതം കൈമാറേണ്ടതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. സർക്കാർ മറുപടിപറയണമെന്ന് സി.പി.എം. കേന്ദ്രമന്ത്രാലയങ്ങളുടെ ചെലവിനങ്ങൾക്ക് കൃത്യമായ കണക്കുകളില്ലെന്ന സി.എ.ജി. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം. പാർലമെന്ററി പാർട്ടി നേതാവ് കെ. രാധാകൃഷ്ണൻ പറഞ്ഞു. മോദിസർക്കാരിന്റെകാലത്ത് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെയും സുതാര്യതയില്ലായ്മയുടെയും തെളിവാണ് ഈ റിപ്പോർട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights: CAG report highlights ₹54,282.32 crore in unaccounted government spending., Over 33,973 utilization certificates remain pending as of 2026., Housing and Higher Education ministries identified as major defaulters., Report flags incorrect classification of ₹12,754.47 crore., Criticism regarding delayed transfer of cess and levy shares to states. Published: 21 Apr 2026, 07:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപ; സി… | Boolokam