കണിച്ചാർ സെയ്ന്റ് ജോർജ്ദേവാലയത്തിൽ തിരുനാൾ തുടങ്ങി

കണിച്ചാർ സെയ്ന്റ് ജോർജ്ദേവാലയത്തിൽ തിരുനാൾ തുടങ്ങി

കണിച്ചാർ : കണിച്ചാർ സെയ്ന്റ് ജോർജ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാളും പുതുതായി നിർമിച്ച സൺഡേ സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചരിപ്പും തുടങ്ങി. ഞായർ വരെ നീണ്ടുനിൽക്കും. കൊടിയേറ്റിനും തിരുകർമങ്ങൾക്കും ഫാ. ജെയ്‌സൺ കോലക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്നുള്ള തിരുനാൾദിനങ്ങളിൽ ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഡോ. ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോസഫ് പാറക്കാലായിൽ, ഫാ. മാത്യു തെക്കേമുറി, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് എട്ടിന് ബൈബിൾ മാസ്കോപ്പ് നാടകം ജീസസ് ബറാബാസ് അരങ്ങേറും. പ്രധാന തിരുനാൾദിനമായ ഞായറാഴ്ച തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക്‌ സ്വീകരണവും തുടർന്ന് സൺഡേ സ്കൂൾ വെഞ്ചരിപ്പ് കർമവും നടക്കും. തിരുകർമങ്ങൾക്ക് മാർ ജോസഫ് പാപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം സ്നേഹവിരുന്നും നടക്കും. To advertise here, Published: 17 Apr 2026, 04:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണിച്ചാർ സെയ്ന്റ് ജോർജ്ദേവാലയത്തിൽ തിരുനാൾ തുടങ്ങി — Mathru… | Boolokam