കണ്ടകുറുമ്പക്കാവ് ക്ഷേത്രോത്സവം സമാപിച്ചു

കണ്ടകുറുമ്പക്കാവ് ക്ഷേത്രോത്സവം സമാപിച്ചു

M
MathrubhumiSource Link
പൊന്നാനി : പൊന്നാനി കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിലെ 13 ദിവസത്തെ ഉത്സവം വെള്ളിയാഴ്‌ച നാട്ടുതാലപ്പൊലിയോടെ സമാപിച്ചു. To advertise here, പുലർച്ചെ നട തുറന്നതുമുതൽ മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽനിന്നായി സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ കണ്ടകുറുമ്പക്കാവിലമ്മ വാദ്യഘോഷങ്ങളോടെ ആനപ്പുറത്ത് ക്ഷേത്ര ഊരാളന്റെ തറവാടായ തിരുമലശ്ശേരി കോട്ടയിലേക്ക്‌ എഴുന്നള്ളി. കോട്ടയിൽ പഞ്ചവാദ്യം കഴിഞ്ഞ് വൈകീട്ട് അഞ്ച് ആനകളുടെ അകമ്പടിയോടെ കാവിലേക്ക് തിരിച്ചെഴുന്നള്ളി. പിന്നിട് കാവിൽ പഞ്ചവാദ്യം, മേളം നാഗസ്വരം, തായമ്പക, താലം കൊളുത്തൽ കളപ്രദക്ഷിണം, പാവക്കൂത്ത് എന്നിവയ്ക്കുപുറമെ പത്തോളം ദേശക്കാരുടെ വരവുകളും ഉണ്ടായിരുന്നു. Published: 28 Mar 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ടകുറുമ്പക്കാവ് ക്ഷേത്രോത്സവം സമാപിച്ചു — Mathrubhumi | B… | Boolokam