കടമ്മനിട്ട : മേട സന്ധ്യയിൽ ചൂട്ടിൽ തെളിഞ്ഞ ഭദ്രദീപം. പതിഞ്ഞ താളത്തിൽ കൊട്ടിയ തപ്പിനൊപ്പം കളത്തിലേക്ക് ഇറങ്ങിവന്ന ഭഗവതി. കാവുണർത്തിയ കരക്കാർ പിന്നീടോരോ രാത്രിയിലും കാവിലമ്മയ്ക്ക് മുന്നിൽ കെട്ടിയാടിയ കോലങ്ങൾ. To advertise here, കാച്ചിക്കൊട്ടിയ തപ്പിനൊപ്പം യക്ഷിയും, പക്ഷിയും, മറുതയും, കാലനും കാലദോഷങ്ങൾ അകറ്റിയ നിമിഷങ്ങൾ. ഒടുവിൽ പന മറിച്ചിട്ട് കാവിലമ്മയ്ക്ക് മുന്നിൽ അവർ അടവിയും ആടി. ഇനിയുള്ളത് തിങ്കളാഴ്ചത്തെ ഇടപ്പടയണിയാണെങ്കിലും ഭക്തരുടെ മനസ്സ് ചൊവ്വാഴ്ചത്തെ വലിയ പടയണിയുടെ കളത്തിൽ കോലങ്ങൾ വരച്ചുതുടങ്ങി. കരയും കലാകാരന്മാരും ചേർന്ന് ഒരോന്നും തീർത്ത് വെയ്ക്കുന്ന തിരക്കിലാണ്. കോലച്ചട്ടങ്ങൾ കെട്ടി മുറുക്കി. പച്ചപ്പാളയുടെ മുഖത്തുകൂടി കൊച്ചുപിച്ചാത്തികൾ പലവുരു ഒാടിക്കഴിഞ്ഞു. നിലംതൊട്ട കുരുത്തോലകൾ കുതിരയായും കിരീടത്തിനഴകായും മാറിത്തുടങ്ങി. എതിരേല്പ് ആഘോഷമാക്കാനുള്ള ചൂട്ടുകറ്റകൾ തീച്ചൂടും കാത്തുകിടക്കുന്നു. കളത്തിനരികെ ആൽമരത്തിലിരുന്ന് കാഴ്ചകൾ കാണാൻ ത്രിമൂർത്തികളും കാത്തിരിപ്പിലാണ്. കടമ്മനിട്ടയാകെ ആവേശത്തിന്റെയും ആഘോഷത്തിന്റെയും പഞ്ചവർണ്ണത്തിൽ അലിഞ്ഞ് നിൽക്കുകയാണ്. രാത്രി 11 ഒാടെ കവലയിൽനിന്നും കോലങ്ങളെ ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നതോടെ വലിയ പടയണിക്ക് തുടക്കമാകും. കടമ്മനിട്ട പടയണിക്കളത്തിലെത്തിയ കാലൻകോലം Published: 20 Apr 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
