കണ്ടിരിക്കേണ്ട ത്രില്ലർ; പ്രേക്ഷകപ്രശംസ നേടി 'ഒരു ദുരൂഹ സാഹചര്യത്തിൽ'

കണ്ടിരിക്കേണ്ട ത്രില്ലർ; പ്രേക്ഷകപ്രശംസ നേടി 'ഒരു ദുരൂഹ സാഹചര്യത്തിൽ'

മൂവി ഡെസ്ക് Last Updated: 22 April 2026, 05:02 PM IST വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിംഗ്. ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: Facebook താ രങ്ങളുടെ ഗംഭീര പ്രകടനം.... അതാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമക്ക് പ്രേക്ഷകർക്കിടയിൽ കിട്ടുന്ന അംഗീകാരം. കുഞ്ചാക്കോ ബോബനും, ദിലീഷ് പോത്തനും, ജാഫർ ഇടുക്കിയും ഇന്നേവരെ കണ്ടിട്ടില്ലാത്ത വേറിട്ട കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ ചിത്രത്തിലൂടെ. To advertise here, അഭിനയത്തിലും കാഴ്ചയിലും ഇവരുടെ കഥാപാത്രങ്ങൾ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിൽ അടയാളപ്പെടുത്തുന്ന ഒരു കഥാപാത്രമാവുകയാണ് ഒരു ദുരൂഹ സാഹചര്യത്തിലെ സേതു. കഥ എങ്ങനെയാകും എങ്ങോട്ടാവും പോവുക എന്ന് ഒട്ടുംതന്നെ പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള തിരക്കഥയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എന്താണ് അടുത്ത നിമിഷം സംഭവിക്കുക എന്ന രീതിയിൽ ത്രില്ലടിപ്പിക്കുന്ന സിനിമ. ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട സിനിമയെന്നും പ്രേക്ഷകർ പറയുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി കുഞ്ഞിക്കൃഷ്ണൻ, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിംഗ്. കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. ലൈൻ പ്രൊഡ്യൂസർ -അഖിൽ യശോധരൻ. ക്യാമറ -അർജുൻ സേതു. എഡിറ്റർ -മനോജ് കണ്ണോത്ത്. സംഗീതം -ഡോൺ വിൻസന്റ്. ആർട്ട് -ഇന്ദുലാൽ കാവീട്. സൗണ്ട് ഡിസൈൻ -ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് -വിപിൻ നായർ. മേക്കപ്പ് -റോണെക്സ് സേവ്യർ. കോസ്റ്റ്യൂം -മെൽവി ജെ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അജിത്ത് വേലായുധൻ. സ്റ്റണ്ട്സ് -വിക്കി നന്ദഗോപാൽ. ഡിഐ -സപ്ത വിഷൻ. കളറിസ്റ്റ് -ജോയ്നർ തോമസ്. കാസ്റ്റിംഗ് ഡയറക്ടേഴ്സ് -തോമസ് ജോർജ്, നൗഫൽ വി.എം, വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി -ഡാൻസിങ് നിഞ്ജ. പിആർഓ -മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് -സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് ആറ്റവേലിൽ. അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്. ഡിസൈൻസ് -യെല്ലോ ടൂത്ത്സ്. വിതരണം -മാജിക് ഫ്രെയിംസ് റിലീസ്. Content Highlights: The Malayalam thriller 'Oru Durooha Sanniveshathil,' a collaboration between Magic Frames and Udaya Pictures, is receiving widespread acclaim for its unpredictable screenplay and powerful performances by Kunchacko Boban and Dileesh Pothan. Published: 22 Apr 2026, 05:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ടിരിക്കേണ്ട ത്രില്ലർ; പ്രേക്ഷകപ്രശംസ നേടി 'ഒരു ദുരൂഹ സാഹ… | Boolokam