കണ്ണൂരിലെ വ്യാജ ആധാർകാർഡ് ആരോപണം: കെ.സി. വേണുഗോപാലിന് വക്കീൽ നോട്ടീസയച്ച് സിപിഎം

കണ്ണൂരിലെ വ്യാജ ആധാർകാർഡ് ആരോപണം: കെ.സി. വേണുഗോപാലിന് വക്കീൽ നോട്ടീസയച്ച് സിപിഎം

M
MathrubhumiSource Link
മാതൃഭൂമി ന്യൂസ് Last Updated: 03 April 2026, 02:46 PM IST കെ.സി. വേണുഗോപാൽ | Photo: Mathrubhumi കണ്ണൂർ: കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസയച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് വക്കീൽ നോട്ടീസയച്ചത്. കെ.സി. വേണുഗോപാലിന്റെ പ്രസ്താവന സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാൽ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. To advertise here, തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ കണ്ണൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് ഇരട്ടവോട്ടിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ ആരോപണം. കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഇത്തരത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് ഇരട്ടവോട്ടിന് ശ്രമിക്കുന്നതെന്നും പയ്യന്നൂരിലെ സിപിഎം ഓഫീസിലാണ് വ്യാജ ആധാർ കാർഡ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വെള്ളിയാഴ്ചയും കെ.സി. വേണുഗോപാൽ തന്റെ ആരോപണത്തിൽ ഉറച്ചുനിന്നു. കള്ളവോട്ട് ചെയ്യാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സിപിഎം ശ്രമിക്കുന്നതായി കണ്ണൂരിൽനിന്ന് വ്യാപകമായ പരാതിയുണ്ട്. ഇതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും കെ.സി. വേണുഗോപാൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാണയിലെ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ കൈരളി ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വെള്ളിയാഴ്ച വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൈരളി ചാനൽ പുറത്തുവിട്ടത് മോർഫ് ചെയ്ത ചിത്രമാണ്. കൈരളി ചാനൽ അതിന് സമാധാനം പറയേണ്ടിവരും. സീറ്റ് കോഴയിൽ ആരോപണമുന്നയിച്ച വ്യക്തിക്കെതിരേ ഇതിനകം കേസ് നൽകിയിട്ടുണ്ട്. ഈ കേസ് ശനിയാഴ്ച ഹൈക്കോടതി ലിസ്റ്റ്‌ചെയ്യും. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരേ ഇതുപോലെ മറ്റൊരു പ്രചാരണമുണ്ടായിരുന്നു. രാജസ്ഥാനിലെ ഖനിവ്യവസായത്തിൽ തനിക്ക് പങ്കെന്നായിരുന്നു അന്ന് ചിലർ പറഞ്ഞിരുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. Content Highlights: CPM Kannur District Secretary sends legal notice to KC Venugopal., Allegations involve creation of fake Aadhaar cards for duplicate voting in 2026., KC Venugopal stands by his claims despite legal threats., KC Venugopal to take legal action against Kairali TV over seat-selling allegations. Published: 03 Apr 2026, 02:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂരിലെ വ്യാജ ആധാർകാർഡ് ആരോപണം: കെ.സി. വേണുഗോപാലിന് വക്കീ… | Boolokam