കണ്ണൂരിൽ ടി.ഒ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

കണ്ണൂരിൽ ടി.ഒ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

M
MathrubhumiSource Link
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ കെ. സുധാകരൻ മത്സരിക്കില്ലെന്നുറപ്പായി. പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമത്ത് കെ.എസ് ശബരീനാഥനാണ് കോൺഗ്രസ് സ്ഥാനാർഥി. ആറന്മുളയിൽ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി മത്സരിക്കും. ഈഴവ പ്രാതിനിധ്യം കൂടി ഉറപ്പാക്കി കെ.ബാബു പിന്മാറിയ സാഹചര്യത്തിൽ അദ്ദേഹം നിർദേശിച്ച ദീപക് ജോയ് തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയായി. അതോടെ അവിടെ തുടക്കത്തിൽ പരിഗണിച്ചിരുന്ന എം.ലിജുവിനെ കായംകുളത്ത് സ്ഥാനാർഥിയാക്കി. അടൂർ പ്രകാശ് മത്സരിക്കാൻ ആഗ്രഹിച്ച കോന്നിയിൽ സാമുദായിക പ്രാതിനിധ്യം പ്രകാരം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനാണ് സീറ്റ്. കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കിയിൽ റോയ് കെ പൗലോസിന് നറുക്കുവീണു. എൽദോസിന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് യാക്കോബായ പ്രാതിനിധ്യം കണക്കിലെടുത്ത് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. തൃക്കരിപ്പൂരിൽ പാർട്ടി വക്താവ് സന്ദീപ് വാര്യർ മത്സരിക്കും. നാല് സീറ്റുകളിൽ കോൺഗ്രസ് സ്വതന്ത്രരെ പിന്തുണക്കും. ഇതിൽ മൂന്ന് പേർ സിപിഎം വിമതരാണ്. അമ്പലപ്പുഴയിൽ ജി.സുധാകരനേയും തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനേയും ഒറ്റപ്പാലത്ത് പി.കെ. ശശിയേയും കോൺഗ്രസ് പിന്തുണക്കും. സ്ഥാനാർഥിപ്പട്ടിക ഉദുമ-കെ. നീലകണ്ഠൻ തൃക്കരിപ്പൂർ-സന്ദീപ് വാര്യർ കല്യാശ്ശേരി-രാജീവൻ കപ്പച്ചേരി കണ്ണൂർ- അഡ്വ. ടി.ഒ. മോഹനൻ മട്ടന്നൂർ-ചന്ദ്രൻ തില്ലങ്കേരി പട്ടാമ്പി-ടി.പി ഷാജി ഷൊർണൂർ-പി. ഹരിഗോവിന്ദൻ കുന്നംകുളം-പി.ടി അജയമോഹൻ വടക്കാഞ്ചേരി-വൈശാഖ് നാരായണസ്വാമി പെരുമ്പാവൂർ-മനോജ് മൂത്തേടൻ തൃപ്പൂണിത്തുറ-ദീപക് ജോയ് കൊച്ചി-മുഹമ്മദ് ഷിയാസ് വൈപ്പിൻ-ടോണി ചമ്മണി ഏറ്റുമാനൂർ-നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളി-പ്രൊഫ. റോണി കെ. ബേബി പൂഞ്ഞാർ-സെബാസ്റ്റിയൻ എം.ജെ. ദേവികുളം- എഫ്. രാജ ഉടുമ്പൻചോല-അഡ്വ. സേനാപതി വേണു ഇടുക്കി-റോയ് കെ. പൗലോസ് പീരുമേട്-അഡ്വ. സിറിയക് തോമസ് ആലപ്പുഴ- എ.ഡി. തോമസ് കായംകുളം-എം.ലിജു ചെങ്ങന്നൂർ-എബി കുര്യാക്കോസ് റാന്നി-പഴകുളം മധു കോന്നി-സതീഷ് കൊച്ചുപറമ്പിൽ അടൂർ-ശാന്തകുമാർ ചടയമംഗലം-എം.എം. നസീർ ആറന്മുള-അബിൻ വർക്കി വർക്കല-വർക്കല കഹാർ നെടുമങ്ങാട്-മീനാങ്കൽ കുമാർ വാമനപുരം-സുധീർഷ പാലോട് കഴക്കൂട്ടം-ടി. ശരത്ചന്ദ്രപ്രസാദ് നേമം-കെ.എസ് ശബരീനാഥൻ അരുവിക്കര-വി.എസ് ശിവകുമാർ കാട്ടാക്കട-എം.ആർ ബൈജു പാറശ്ശാല-നെയ്യാറ്റിൻകര സനൽ നെയ്യാറ്റിൻകര-എൻ.ശക്തൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂരിൽ ടി.ഒ മോഹനൻ, നേമത്ത് ശബരീനാഥൻ; കോൺഗ്രസ് രണ്ടാംഘട്ട… | Boolokam