കണ്ണൂർ : കണ്ണൂർ മണ്ഡലത്തിന്റെ വികസനദിശ നിർണയിക്കാൻ സംഘടിപ്പിച്ച മണ്ഡലം വികസന സെമിനാർ മുൻ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. To advertise here, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചർച്ചയിൽ ഭാവി കണ്ണൂർ മണ്ഡലത്തിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള നിർദേശങ്ങളുയർന്നു. മണ്ഡലം വികസനസമിതി കൺവീനവർ എൻ. ചന്ദ്രൻ വികസനരേഖ അവതരിപ്പിച്ചു. യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ, വിവിധ കക്ഷിനേതാക്കളായ പി. അജയകുമാർ, വി.കെ. പ്രകാശിനി, യു. ബാബുഗോപിനാഥ്, കെ. നാരായണൻകുട്ടി, വെള്ളോറ രാജൻ, രാഗേഷ് മന്നമ്പേത്ത്, ഇ.പി.ആർ. വേശാല തുടങ്ങിയവർ പങ്കെടുത്തു. പത്തുവർഷം 600 കോടിയുടെ വികസനം 1600 കോടി രൂപയുടെ വികസന പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിൽ പത്ത് വർഷത്തിനിടെ നടപ്പാക്കിയത്. പശ്ചാത്തലമേഖലയിൽ മാത്രം 1110 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തുതന്നെ എല്ലാ പി.ഡബ്ല്യു.ഡി. റോഡുകളും മെക്കാഡം ചെയ്യുന്ന ആദ്യ നിയോജക മണ്ഡലമാണ് കണ്ണൂർ. തദ്ദേശ റോഡുകൾ ഉന്നതനിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 35 റോഡുകൾ തെരഞ്ഞെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. അഞ്ച് പാലങ്ങൾ നിർമിച്ചു. രണ്ട് പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ഏഴ് പാലങ്ങൾക്ക് ഭരണാനുമതി ലഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന 748 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയുടെ ഭാഗമായ മേലെ ചൊവ്വ മേൽപ്പാലത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 130.87 കോടി രൂപയാണ് വകയിരുത്തിയത്. ചാല കട്ടിങ് മേൽപ്പാലം, താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡ്, തീരദേശ ഹൈവേ എന്നിവയുടെ പ്രവൃത്തിക്കും അനുമതിയായി. * സർക്കാർ വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിൽ എത്തിക്കാൻ 129 കോടിയുടെ വികസനപ്രവർത്തങ്ങളാണ് നടത്തിയത്. തോട്ടട, മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളുകൾ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തി. ആരോഗ്യമേഖലയിൽ ജില്ലാ ഗവ. ആസ്പത്രി ഉൾപ്പെടെ 100 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ് നടത്തിയത്. ജില്ലാ ഗവ. ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്താൻ ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കാത്ത് ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എടക്കാട് ആറ്റടപ്പയിലാണ്. പയ്യാമ്പലം ഗാർഡൻ, ഗസ്റ്റ് ഹൗസ് ബീച്ച്, കക്കാട് റോഡിലെ പാലക്കാട് സ്വാമിമഠം പാർക്ക്, തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. ഊർപ്പഴശ്ശിക്കാവിന്റെ നടുമുറ്റം, കുളം എന്നിവ പുതുക്കിപ്പണിയൽ പ്രവൃത്തി, കണ്ണൂർ ഗസ്റ്റ് ഹൗസ് ബിൽഡിങ് പുതുക്കിപ്പണിയൽ തുടങ്ങി നിരവധി പ്രവർ ത്തനങ്ങൾ പൂർത്തിയാക്കി. അറക്കൽ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കടലായി ബീച്ച് സൗന്ദര്യവത്കരണത്തിന് രണ്ട് കോടി, മാപ്പിളബേ ഹാർബർ സൗന്ദര്യവത്കരണത്തിന് മൂന്ന് കോടി എന്നിങ്ങനെ തുക അനുവദിച്ചു. കണ്ണൂരിൽ കൈത്തറി മ്യൂസിയം ആരംഭിച്ചു. ഫോട്ടോഗ്രഫി മ്യൂസിയം എടക്കാട് തുടങ്ങാൻ ടെൻഡർ നടപടിയായി. കണ്ണൂർ കായിക സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. 12 കോടി രൂപ ചെലവിൽ പുതിയ സ്പോർട്സ് ഹോസ്റ്റൽ ഉടൻ യാഥാർഥ്യമാക്കും. ചേലോറ സ്കൂൾ ഗ്രൗണ്ട് ഒരുകോടി രൂപ ഉപയോഗിച്ച് നവീകരിച്ചു. തോട്ടട പോളിടെക്നിക് കോളജ് ഗ്രൗണ്ട് നിർമാണപ്രവൃത്തി ഉടൻ പൂർത്തിയാക്കും. തലമുണ്ട സ്റ്റേഡിയം എഴ് കോടി രൂപ ചെലവിൽ നിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. കണ്ണൂർ ശ്രീനാരായണ കോളേജ് ഗ്രൗണ്ട് ഒരുകോടി രൂപ ഉപയോഗിച്ച് നവീകരിക്കും. കണ്ണൂർ കോടതിക്ക് 25 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനില കോൺക്രീറ്റ് കഴിഞ്ഞു. കൂടാതെ ജുഡീഷ്യൽ ഓഫീസർ മാർക്കുള്ള ക്വാർട്ടേഴ്‌സ്, പബ്ലിക്ക് സർവീസ് കമ്മിഷന് സ്വന്തമായി പുതിയ ഓഫീസ്, മുനിസിപ്പൽ കോർപ്പറേഷന് പുതിയ ഓഫീസ് എന്നിവയെല്ലാം യാഥാർഥ്യമാവുകയാണ്. നദീതട നീർത്തട പരിപാലന മാതൃകകളിലൊന്നായ കാനാമ്പുഴ പുനരുജ്ജീവനപദ്ധതിയിൽ 10 കിലോമീറ്റർ ദൈർഘ്യമുള്ള പുഴ മാലിന്യം നീക്കി പുനരുജ്ജീവിപ്പിക്കാൻ സാധിച്ചത് രാജ്യത്തുതന്നെ വേറിട്ട ശ്രമങ്ങ ളിലൊന്നാണ്.
