കണ്ണൂർ രൂപതയിൽ വൈദികദിനാചരണം

കണ്ണൂർ രൂപതയിൽ വൈദികദിനാചരണം

M
MathrubhumiSource Link
കണ്ണൂർ : കണ്ണൂർ രൂപതയിൽ വൈദികദിനാചരണവും തൈലാശീർവാദവും നടത്തി. ജ്ഞാനസ്നാനം, ൈസ്ഥര്യലേപനം, പൗരോഹിത്യം, രോഗീലേപനം കൂദാശകൾക്കായി അടുത്തവർഷം മുഴുവൻ കണ്ണുർ രൂപതയുടെ ദേവാലയങ്ങളിൽ ഉപയോഗിക്കേണ്ട പ്രത്യേക തിരുത്തൈലങ്ങൾ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കണ്ണുർ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ആശീർവദിച്ചു. To advertise here, വൈദികദിനമായി ആഘോഷിച്ച തിങ്കളാഴ്ച ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ, രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി രുപതാവികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് രൂപതയിലെ എല്ലാ വൈദികരും ചേർന്ന് അർപ്പിച്ച ദിവ്യബലി മധ്യേയാണ് തൈലങ്ങൾ ആശീർവദിക്കപ്പെട്ടത്. പൗരോഹിത്യക്കൂട്ടായ്മയെ അനുസ്മരിച്ച് രൂപതയിലെ എല്ലാ വൈദികരും പൗരോഹിത്യവ്രത വാഗ്ദാന നവീകരണവും നടത്തി. ദിവ്യബലിയിൽ വൈദികരും സന്യസ്തരും അൽമായരും പങ്കെടുത്തു. Published: 31 Mar 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ രൂപതയിൽ വൈദികദിനാചരണം — Mathrubhumi | Boolokam | Boolokam