കണ്ണൂർ -ആറളം ഫാം കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി

കണ്ണൂർ -ആറളം ഫാം കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി

M
MathrubhumiSource Link
മട്ടന്നൂർ : കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽനിന്ന് കീഴ്‌പ്പള്ളി, ആറളം ഫാം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി. മട്ടന്നൂരിൽ കെ.കെ. ശൈലജ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. കണ്ണൂരിലെത്തുന്ന വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിൻ യാത്രികർക്കും മലയോര മേഖലകളിൽനിന്ന് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും സഹായകമാണ് പുതിയ സർവീസ്. രാത്രി 11.20-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ ഇരിട്ടി വഴി കീഴ്‍പ്പള്ളിയിൽ എത്തും. പുലർച്ചെ 5.20-ന് കീഴ്‍പ്പള്ളിയിൽനിന്ന് ആറളം ഫാം, മണത്തണ പേരാവൂർ, നെടുമ്പൊയിൽ, കണ്ണവം, കൂത്തുപറമ്പ്, തലശ്ശേരി വഴി എട്ടോടെ കണ്ണൂരിലെത്തും. To advertise here, നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാൻ വി.കെ. സുഗതൻ, പി. പുരുഷോത്തമൻ, എം. രതീഷ്, ടി. കൃഷ്ണൻ, മുസ്തഫ ദാവാരി തുടങ്ങിയവർ സംസാരിച്ചു. Published: 16 Mar 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ -ആറളം ഫാം കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങി — Math… | Boolokam