പൂച്ചാക്കൽ : പാണാവള്ളി ആലുങ്കൽ ബസാറിലെ കണ്ണൻകുളം പാർക്കിനോടു(വഴിയോര വിശ്രമകേന്ദ്രം)ചേർന്ന് ഓപ്പൺ ജിം തുടങ്ങി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടംമൂലം ഉദ്ഘാടനം നടത്തിയില്ലെങ്കിലും ഓപ്പൺ ജിം ഉപയോഗിക്കാനെത്തുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതോടെ, ഉപയോഗിക്കാതെകിടന്ന പാർക്കിനും പുത്തനുണർവായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷികപദ്ധതിയിലുൾപ്പെടുത്തിയുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ചാണ് കണ്ണൻകുളം പാർക്കിൽ ഓപ്പൺ ജിം സ്ഥാപിച്ചത്. To advertise here, ട്രെയിനർമാർ ഇല്ലാതെതന്നെ ആർക്കും ഇവിടെയെത്തി പ്രാഥമികമായ വ്യായാമങ്ങൾ ചെയ്യാൻസാധിക്കുന്നതരത്തിലാണ് ഈ ഓപ്പൺ ജിം തയ്യാറാക്കിയിരിക്കുന്നത്. രാവിലെയും വൈകീട്ടും ഇവിടെയെത്തുന്നവർ നിരവധിയാണ്. പാണാവള്ളി മേഖലയിൽ ഇത്തരം ഓപ്പൺ ജിമ്മുകൾ വേറെയില്ല. തുറവൂർ പാലത്തിനുസമീപംമാത്രമേ ഇത്തരത്തിൽ ഒരു ഓപ്പൺ ജിം നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. ഉപയോഗിക്കാതെകിടന്ന പാർക്ക് ശുചീകരിച്ചതിനു ശേഷമാണ് ഇതിനുസമീപം പുതിയ പദ്ധതി നടപ്പാക്കിയത്. ഓപ്പൺ ജിമ്മിനൊപ്പമുള്ള രണ്ട് ഇരിപ്പിടങ്ങളും ഉടനേ സ്ഥാപിക്കുമെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത പറഞ്ഞു. ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട കാലയളവിനുശേഷം നടക്കും. അടുത്തവർഷത്തെ പദ്ധതിപ്രകാരം പെരുമ്പളത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നുണ്ട്. ഇത് പഴയ ജങ്കാർ ജെട്ടിക്കുസമീപമായേക്കും. ഇപ്പോൾ ഓപ്പൺ ജിം സ്ഥാപിച്ചിരിക്കുന്ന ആലുങ്കൽ ബസാറിലെ പാർക്ക് നിർജീവാവസ്ഥയിലായിരുന്നു. പാണാവള്ളി ഗ്രാമപ്പഞ്ചായത്താണ് വാർഷികപദ്ധതിയിൽപ്പെടുത്തി ഇവിടെ വഴിയോരവിശ്രമകേന്ദ്രം സ്ഥാപിച്ചത്. മറ്റ് അനുബന്ധ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലാണ് ഇത് ആളുകൾ ഉപയോഗിക്കാതിരുന്നത്. ഓപ്പൺ ജിം യുവാക്കളെയും കൗമാരക്കാരെയും കൂടുതലായി ഇങ്ങോട്ടാകർഷിക്കുന്നുണ്ട്. Published: 23 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
