കത്രീനയ്ക്കും സോനത്തിനും കരീനയ്ക്കും പിന്നാലെ ദീപിക; 40-കളിലെ ഗർഭധാരണം നോർമലൈസ് ചെയ്യുന്ന ബോളിവുഡ്

കത്രീനയ്ക്കും സോനത്തിനും കരീനയ്ക്കും പിന്നാലെ ദീപിക; 40-കളിലെ ഗർഭധാരണം നോർമലൈസ് ചെയ്യുന്ന ബോളിവുഡ്

അ ടുത്തിടെ ബോളിവുഡ് താരം ദീപിക പദുക്കോൺ താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചിരുന്നു. ഇതോടെ നാൽപതാം വയസ്സിൽ അമ്മയാകുന്നവരുടെ പട്ടികയിൽ സോനം കപൂറിനും കത്രീന കൈഫിനും കരീന കപൂറിനും പിന്നാലെ ദീപികയും ഇടം നേടി. ജീവിതം തുടങ്ങുന്നത് നാൽപതുകളിലാണെന്ന ആശയത്തെ ശരിവെയ്ക്കുന്നു ഈ താരസുന്ദരികൾ. To advertise here, വലിയൊരു സാമൂഹിക മാറ്റത്തിന്റെ അടയാളം കൂടിയായാണ് ഇതിനെ ആളുകൾ നിരീക്ഷിക്കുന്നത്. സ്ത്രീകളുടെ 'ബയോളജിക്കൽ ക്ലോക്കി'നെ കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കുന്ന ഒരു ട്രെൻഡ്. മധ്യവയസിലെ മാതൃത്വത്തെ കുറിച്ചുള്ള ആശങ്കകൾ അകറ്റുന്ന, കരിയറും കുടുംബജീവിതവും എങ്ങനെ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാം എന്ന ആശയം മുന്നോട്ടുവെയ്ക്കുകയാണ് നാൽപതുകളിലെ ഗർഭധാരണം. 25 വയസിന് മുമ്പ് വിവാഹമെന്നും 30-ാം വയസിന് മുമ്പ് ആദ്യത്തെ കുട്ടിയെന്നുമുള്ളതായിരുന്നു ഇതുവരെ എഴുതപ്പെടാത്ത നിയമമായി നിലനിന്നിരുന്നത്. എന്നാൽ, പ്രായത്തിന്റെ ഈ കണക്കുകൾ പിന്തുടരേണ്ടതിലെന്ന നയം വ്യക്തമാക്കുകയാണ് ബോളിവുഡ് നായികമാർ. 2024-ലാണ് ദീപികയ്ക്കും രൺവീർ സിങ്ങിനും ദുവ എന്ന മകൾ ജനിച്ചത്. അന്ന് 38 വയസായിരുന്നു ദീപികയ്ക്ക് പ്രായം. ദുവയ്ക്ക് രണ്ട് വയസ് പൂർത്തിയാകും മുമ്പെ വീണ്ടും അമ്മയാകാനുള്ള ഒരുക്കത്തിലാണ് ദീപിക. കഴിഞ്ഞ മാർച്ചിലാണ് സോനം കപൂർ രണ്ടാമത്തെ മകന് ജന്മം നൽകിയത്. സോനത്തിന്റേയും പ്രായം നാൽപതാണ്‌. കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നുപോയശേഷം 42-ാം വയസിലാണ് കത്രീന മാതൃത്വം തിരഞ്ഞെടുത്തത്. കഴിഞ്ഞ നവംബറിലാണ് കത്രീനയ്ക്കും വിക്കിക്കും ആൺകുഞ്ഞ് പിറന്നത്. കരീന കപൂർ രണ്ടാമത്തെ മകന് ജന്മം നൽകുമ്പോഴും നാൽപത് വയസ് പിന്നിട്ടിരുന്നു. സാമ്പത്തിക ഭദ്രത കൈവരിച്ചശേഷം കുഞ്ഞ് മതിയെന്ന തീരുമാനമാണ് ഇതിനെല്ലാം പിന്നിൽ. കുട്ടികൾക്കു മികച്ച ജീവിതസാഹചര്യങ്ങൾ നൽകണമെന്ന ആഗ്രത്തിലാണ് മിക്കവരും ജീവിക്കുന്നത്. ഇതോടൊപ്പം കരിയറിൽ തങ്ങൾ ആഗ്രഹിച്ചത് കൈവരിച്ച ശേഷം മാതൃത്വം തിരഞ്ഞെടുക്കുന്നത് സ്ത്രീകൾക്ക് കൂടുതൽ സന്തോഷം നൽകുന്നു. നാൽപതുകളിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറവാണെങ്കിലും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ അത് മറികടക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധരും പറയുന്നു. ഇതിന് കൃത്യമായ മെഡിക്കൽ ചെക്കപ്പുകളും പിന്തുടരേണ്ടതുണ്ട്. 35 വയസ് കഴിഞ്ഞാൽ ഗർഭധാരണം അപകടരകമാകുമെന്ന ഭീതി ഇപ്പോഴില്ല. വൈദ്യശാസ്ത്രത്തിന്റെ വളർച്ചയാണ് ഇതിന് കരുത്തേകുന്നത്. എങ്കിലും നാൽപതുകളിലെ ഗർഭധാരണത്തിൽ വെല്ലുവിളികളുണ്ട്. ഗർഭകാല പ്രമേഹം, രക്തസമ്മർദ്ദം, ഗർഭകാലത്തുണ്ടാകുന്ന സങ്കീർണ ആരോഗ്യപ്രശ്‌നമായ പ്രീ എക്‌ളാംപ്‌സിയ എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ കൃത്യമായ ഡയറ്റും യോഗയും മികച്ച മാനസികാരോഗ്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. Content Highlights: Celebrities are challenging the traditional biological clock narrative., Cultural shift towards prioritizing individual readiness over societal timelines. Published: 22 Apr 2026, 12:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കത്രീനയ്ക്കും സോനത്തിനും കരീനയ്ക്കും പിന്നാലെ ദീപിക; 40-കളി… | Boolokam