ചെമ്പോത്തും നീലക്കൊടുവേലിയും! നീലക്കൊടുവേലിയെപ്പറ്റി പ്രചരിക്കുന്ന കുറെ കഥകളുണ്ട്. കൊടുവേലിക്ക് ഒഴുക്കിനെതിരേ നീങ്ങാൻ കഴിയുമെന്നും ഇരുമ്പിനെ വെള്ളമാക്കാനും സ്വർണമാക്കാനും കഴിയുമെന്നതും തുടങ്ങി ഒരുപാടുണ്ട് കെട്ടുകഥകൾ. നീലക്കൊടുവേലിയോടൊപ്പം ഈ കഥകളിൽ നിറയുന്ന മറ്റൊരു കഥാപാത്രമാണ് ചെമ്പോത്ത് എന്ന പാവം പക്ഷി! ചെമ്പോത്തിന്റെ കുട്ടിയെ ഇരുമ്പുകൊണ്ട് കെട്ടിയിട്ടാൽ ചെമ്പോത്ത് നീലക്കൊടുവേലി കൊണ്ടുവന്ന് ഇരുമ്പിനെ അലിയിച്ചുകളയുമെന്നാണ് വിശ്വാസം. എന്നാൽ നീലക്കൊടുവേലി ഔഷധ ഗുണമുള്ള ഒരു സസ്യം മാത്രമാണ്. To advertise here, പവിഴമല്ലി പൂത്തുലഞ്ഞ… പവിഴമല്ലി അഥവാ പാരിജാതം എന്നറിയപ്പെടുന്ന രാത്രിമുല്ല വളരെ വിശിഷ്ടമായ പൂവായാണ് കരുതുന്നത്. ഇതിൽനിന്നെടുക്കുന്ന ചായം പണ്ട് ബുദ്ധസന്യാസിമാരുടെ വസ്ത്രം മുക്കാൻ ഉപയോഗിച്ചിരുന്നത്രേ. രാത്രിയിൽ വിരിയുന്ന പവിഴമല്ലിക്കുമുണ്ടൊരു കഥ പറയാൻ! പണ്ട് സൂര്യദേവൻ അതിസുന്ദരിയായ ഒരു രാജകുമാരിയെ വിവാഹം കഴിച്ചു. എന്നാൽ രാജകുമാരിക്കുവേണ്ടി തന്റെ ചൂട് കുറച്ചുകുറച്ച് അവസാനം സൂര്യന് മടുത്തു. സൂര്യൻ തന്റെ ഭാര്യയെ ഉപേക്ഷിച്ചു. ഇതിൽ നെഞ്ചുതകർന്ന് രാജകുമാരി മരിക്കുകയും അവളുടെ ചിതയിൽനിന്ന് ഒരു ചെടി ഉണ്ടാവുകയും ചെയ്തു. ഈ ചെടിയിൽ വിടർന്ന പൂക്കളാണത്രേ പവിഴമല്ലിപ്പൂക്കൾ! പൂജയ്ക്കും ഔഷധ നിർമ്മാണത്തിനും പവിഴമല്ലി ഉപയോഗിച്ചു വരുന്നു. പുളിയൊരു പുലിയാണേ… പേർഷ്യൻ വാക്കായ Tamar-i-Hind എന്ന വാക്കിൽനിന്നാണ് 'Tamarind' എന്ന പേര് പുളിക്ക് കിട്ടിയത്. 'ഇന്ത്യയുടെ ഈന്തപ്പഴം' എന്നാണ് ഈ വാക്കിന്റെ അർഥം. പണ്ട് വനവാസകാലത്ത് രാമലക്ഷ്മണന്മാർ കുടിൽകെട്ടിയത് പുളിമരത്തിനുതാഴെയായിരുന്നു. എന്നാൽ അന്ന് ഇന്നത്തെപ്പോലെ കുഞ്ഞിലകളായിരുന്നില്ല പുളിമരത്തിന്. നീളമേറിയ കട്ടിയുള്ള ഇലകളായിരുന്നത്രേ! ഇത് വെയിലിൽനിന്നും തണലേകാൻ അവരെ സഹായിച്ചു. എന്നാൽ വനവാസക്കാലത്ത് ലക്ഷ്മണൻ തന്റെ അമ്പുകൾ ഉപയോഗിച്ച് പുളിയിലയെ ചെറുകഷണങ്ങളാക്കി മാറ്റിയെന്നാണ് കഥ! കാട്ടിലൊരു തീ! പ്ലാശ് (ചമത) അറിയപ്പെടുന്നത് കാട്ടിലെ തീയെന്നാണ്. ഓറഞ്ചും ചുവപ്പും കലർന്ന നിറമാണ് പൂക്കൾക്ക്. വിടർന്നുനിൽക്കുന്ന പൂങ്കുല കണ്ടാൽ തീജ്വാലയാണെന്നേ ആരും കരുതൂ. പ്ലാശിൻപൂക്കളുടെ നീരും, ചായം നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. പൂത്തുനിൽക്കുന്ന പ്ലാശിൻപൂക്കളെ ചുവന്ന പട്ടുവസ്ത്രമണിഞ്ഞുനിൽക്കുന്ന കല്യാണപ്പെണ്ണായാണ് കാളിദാസൻ വർണിച്ചത്. ദേവലോകത്ത് തയ്യാറാക്കിവെച്ച സോമരസത്തിൽ ഒരു കഴുകൻ പറന്നിറങ്ങിയെന്നും ആ കഴുകന്റെ ഒരു തൂവൽ ഭൂമിയിലേക്ക് പതിച്ചെന്നും ഒരു കഥയുണ്ട്. ഭൂമിയിൽ പതിച്ച ആ തൂവലാണത്രേ പ്ലാശായി മാറിയത്. ചോരപ്പാടണിഞ്ഞ സിംഹത്തിന്റെ കാൽപ്പാദങ്ങളാണ് 'പ്ലാശ്' എന്നും പറയപ്പെടുന്നു. Content Highlights: Fact-checking the Neelakoduveli myths regarding metal transformation., The historical and cultural significance of the Parijatham flower., Origin stories of Tamarind tree leaves and their mythological connection to the Ramayana., Botanical beauty and legends surrounding the Flame of the Forest. Published: 04 Apr 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കഥ പറയുന്ന ചെടികൾ: ചെടികളുമായി ബന്ധപ്പെട്ട ചില കെട്ടുകഥകളും വിശ്വാസങ്ങളും ഒന്നറിഞ്ഞാലോ?
M
MathrubhumiSource Link
about 1 month ago