കൊയിലാണ്ടി : ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളിവിദ്യാലയത്തിൽ കഥകളി പഠനശിബിരം തുടങ്ങി. 13-ദിവസം നീണ്ടുനിൽക്കുന്ന ശിബിരം പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക മൃദുലാ വാരിയർ ഉദ്ഘാടനംചെയ്തു. ഗുരു ചേമഞ്ചേരിയുടെ അനുഗ്രഹാശിസ്സുകളാണ് ഒരു ഗായിക എന്നനിലയിൽ ശോഭിക്കുന്നതിനുള്ള കരുത്ത് പ്രദാനംചെയ്തതെന്ന് മൃദുല പറഞ്ഞു. To advertise here, കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഓട്ടൻതുള്ളൽ എന്നിവയിലാണ് ശിബിരത്തിൽ പരിശീലനം നൽകുന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശ്രീരാം, പ്രഭാകരൻ പുന്നശ്ശേരി എന്നിവരാണ് പരിശീലനത്തിന് നേതൃത്വംനൽകുന്നത്. രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലന പരിപാടികൾ. എല്ലാദിവസവും 4.30 മുതൽ 5.30 വരെ പരിചയസമ്പർക്ക പരിപാടികൾ, ഏപ്രിൽ 29, 30, മേയ് ഒന്ന് തീയതികളിൽ കലോത്സവം എന്നിവയുണ്ടാവും. ഇതരജില്ലകളിൽനിന്നുള്ളവർ ഉൾപ്പെടെ എഴുപത്തിയഞ്ച് വിദ്യാർഥികൾ ശിബിരത്തിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ സുഗിത തെക്കേടത്ത്, കഥകളിവിദ്യാലയം പ്രസിഡന്റ് ഡോ. എൻ.വി. സദാനന്ദൻ, സെക്രട്ടറി എൻ.കെ. ശശി, പ്രിൻസിപ്പൽ കലാമണ്ഡലം പ്രേംകുമാർ, പി.ടി.എ. പ്രസിഡന്റ് രതീഷ് കുമാർ എന്നിവർ സംസാരിച്ചു. മേയ് ഒന്നിന് ശിബിരപരിപാടികൾ സമാപിക്കും.

കഥകളി ആരവത്തിൽ ചേലിയ ഗ്രാമം കഥകളി പഠനശിബിരത്തിന് തുടക്കം
M
MathrubhumiSource Link
20 days ago