എടക്കര : കനത്ത വേനൽമഴയിലും കാറ്റിലും വഴിക്കടവ് പൂവത്തിപൊയിലിൽ വ്യാപക നാശനഷ്ടം. മരങ്ങൾ പൊട്ടിവീണ് എട്ട് വീടുകളും ഒരു കോഴിഫാമും തകർന്നു. ഫാമിലുണ്ടായിരുന്ന ആയിരത്തോളം കോഴികളും ചത്തു. പൂവത്തിപൊയിലിൽ വടക്കുംപാടം സുനീറിന്റെ കോഴിഫാമാണ് തകർന്നത്. തട്ടാപറമ്പിൽ ശിവദാസൻ, നെല്ലാട്ടുതൊടിക മുജീബ് റഹ്മാൻ, പുളിക്കലകത്ത് സുനീർ, രാമത്തുപറമ്പൻ മുണ്ടൻ, കുറ്റിപ്പുളിയൻ ഭക്തൻ, കപ്പൂരൻ അൻവർ എന്നിവരുടെ വീടുകളാണ് മരങ്ങൾ വീണ് തകർന്നത്. പത്തോളം വൈദ്യുതിത്തൂണുകളും തകർന്നു. നൂറുകണക്കിന് വാഴകൾ, തെങ്ങ്, കവുങ്ങ് എന്നിവയും നശിച്ചു. നാടുകാണി ചുരത്തിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു. ചുരത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് തടസ്സം നേരിട്ടത്. To advertise here, Published: 05 May 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
