കനത്ത തകർച്ച: സെൻസെക്‌സിലെ ഇടിവ് 1,900 പോയന്റ്, നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി

കനത്ത തകർച്ച: സെൻസെക്‌സിലെ ഇടിവ് 1,900 പോയന്റ്, നിക്ഷേപകർക്ക് നഷ്ടം 7 ലക്ഷം കോടി

M
MathrubhumiSource Link
Money Desk Last Updated: 19 March 2026, 10:29 AM IST യുദ്ധസാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സെൻസെക്‌സ് 3,000 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു. ഈ ആവേശത്തിന് ശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിക്ക് തിരിച്ചടിയായി. sensex ക നത്ത ഇടിവ് നേരിട്ട് ഓഹരി സൂചികകൾ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണ വില ബാരലിന് 110 ഡോളർ കടന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കർശന പണനയ നിലപാടുകളും എച്ച്ഡിഎഫ്‌സി ബാങ്കിലെ നേതൃമാറ്റവുമാണ് വിപണിക്ക് തിരിച്ചടിയായത്. മൂന്നു ദിവസത്തെ നേട്ടം ഇതോടെ ഇല്ലാതായി. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിൽ ഏഴ് ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടം. To advertise here, തകർച്ചയ്ക്കു പിന്നിൽ ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. ഖത്തർ എനർജിയുടെ പ്രധാന എൽഎൻജി പ്ലാന്റായ റാസ് ലഫാന് ഇറാൻ മിസൈൽ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും വിതരണ ശൃംഖലയെ ബാധിച്ചു. ഇറാൻ വീണ്ടും ആക്രമിച്ചാൽ അവരുടെ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡ് തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത് ആശങ്ക വർദ്ധിപ്പിച്ചു. യുഎസ് ഫെഡിന്റെ നിലപാട് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല (3.50-3.75% പരിധിയിൽ നിലനിർത്തി). പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ താഴാത്തതാണ് കാരണമായി ഫെഡ് മേധാവി ജെറോം പവൽ പറഞ്ഞത്. 2026 അവസാനത്തോടെ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്നാണ് ഫെഡിന്റെ നിഗമനം (നേരത്തെ 2.4% ആയിരുന്നു). ഊർജ വില വർധനവും ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങളും പണപ്പെരുപ്പം കുറയുന്നതിന് തടസ്സമാണ്. എച്ച്ഡിഎഫ്‌സിയിലെ ഇടിവ് സൂചികയിലെ കരുത്തുറ്റ ഓഹരിയായ എച്ച്ഡിഎഫ്‌സി ബാങ്ക് എട്ട് ശതമാനത്തോളം ഇടിഞ്ഞു. ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തി രാജിവെച്ചതാണ് ഇതിന് പ്രധാന കാരണം. ബാങ്കിനുള്ളിലെ ചില നടപടികൾ തന്റെ ധാർമിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം രാജിയിൽ സൂചിപ്പിച്ചിരുന്നു. കെകി മിസ്ത്രിയെ ഇടക്കാല ചെയർമാനായി ആർബിഐയുടെ അംഗീകാരത്തോടെ നിയമിച്ചിട്ടുണ്ട്. ആഗോള വിപണികളിലെ തളർച്ച ആഗോള സൂചികകളും കനത്ത ഇടിവ് നേരിട്ടു. വാൾസ്ട്രീറ്റ്: എസ് ആൻഡ് പി 500 (1.36%), നാസ്ദാക് (1.46%), ഡൗ ജോൺസ് (1.63%) എന്നിവ താഴ്ന്നു. ഏഷ്യൻ വിപണികൾ: ജപ്പാന്റെ നിക്കി 2.5 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ് 1.4 ശതമാനവും ഇടിഞ്ഞു. ലാഭമെടുപ്പ് യുദ്ധസാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സെൻസെക്‌സ് 3,000 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു. ഈ ആവേശത്തിന് ശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യത്തകർച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 92.63 എന്ന റെക്കോഡ് താഴ്ചയിലേക്ക് പതിച്ചു. ഇറക്കുമതിച്ചെലവ് വർധിക്കുന്നതും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും രൂപയെ കൂടുതൽ സമ്മർദത്തിലാക്കുന്നു. വരും ദിവസങ്ങളിൽ രൂപ 92.25-92.95 നിലവാരത്തിൽ എത്തിയേക്കാമെന്നും വിലയിരുത്തലുണ്ട്. ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിൽ തുടരുന്നത് രാജ്യത്തെ ജിഡിപി വളർച്ചയെയും കോർപ്പറേറ്റ് വരുമാനത്തെയും ബാധിക്കുമെന്ന് ജിയോജിത് ഇൻവസെറ്റ്‌മെന്റ്‌സിലെ ഡോ. വി.കെ വിജയകുമാർ വിലയിരുത്തുന്നു. യുദ്ധം നീണ്ടുനിൽക്കുന്നത് ആർക്കും ഗുണകരമല്ല. വിപണിയിൽ വലിയ തോതിലുള്ള അസ്ഥിരത തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. Content Highlights: Sensex dropped 1,900 points due to geopolitical tensions and rising crude oil prices., Investors faced a loss of 7 lakh crore in a single day., HDFC Bank shares fell 8% following the resignation of its part-time chairman., The Indian Rupee hit a record low of 92.63 against the US Dollar., Global markets, including Wall Street and Asian indices, are witnessing significant sell-offs. Published: 19 Mar 2026, 10:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കനത്ത തകർച്ച: സെൻസെക്‌സിലെ ഇടിവ് 1,900 പോയന്റ്, നിക്ഷേപകർക്… | Boolokam