കനാലുകൾ നിറഞ്ഞൊഴുകുന്നു; ജാഗ്രതവേണം

കനാലുകൾ നിറഞ്ഞൊഴുകുന്നു; ജാഗ്രതവേണം

തെന്മല : കല്ലട ജലസേചനപദ്ധതിയുടെ വലതുകരകനാൽ കടന്നുപോകുന്ന ഭാഗങ്ങളിൽ അപകടഭീഷണി. ഉറുകുന്നുമുതൽ കനാൽ റോഡിന് സമാന്തരമായാണ് വലതുകര കനാൽ കടന്നുപോകുന്നത്. വേനൽ കടുത്തതോടെ കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനുമായി കനാൽവഴിയുള്ള ജലസേചനത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. To advertise here, ഇതോടെ കനാൽ നിറഞ്ഞൊഴുകുകയും പലയിടത്തും റോഡിനു സമാന്തരമായി വെള്ളമൊഴുകുന്ന അവസ്ഥയുണ്ട്. ഇതോടെ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്. കനാൽ റോഡിലൂടെപോകുന്ന വാഹനങ്ങളും യാത്രക്കാരും എളുപ്പത്തിൽ കനാലിലേക്ക് വീഴാനുള്ള സാധ്യത നിലനിൽക്കുന്നു. കനാലന്റെ ഇരുവശത്തുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസമുള്ളത്. വലിയൊരു അപകടമുണ്ടാകുന്നതിനുമുൻപ്‌ കനാൽ റോഡിനു സമാന്തരമായി കനാൽ കടന്നുപോകുന്ന ഭാഗങ്ങളിൽ നിയന്ത്രണവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 18 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കനാലുകൾ നിറഞ്ഞൊഴുകുന്നു; ജാഗ്രതവേണം — Mathrubhumi | Boolokam | Boolokam