ശാസ്താംകോട്ട : കുന്നത്തൂർ ഐവർകാലയിൽ കുടിവെള്ളമില്ലാതെ ജനം വലയുന്നു. രൂക്ഷമായ ജലക്ഷാമം ഗ്രാമീണരുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചു. കുടിക്കാൻപോലും വെള്ളമില്ലാതെ ജനം വലയുകയാണ്. പണംകൊടുത്തുപോലും വെള്ളം വാങ്ങാൻ കിട്ടുന്നില്ല. To advertise here, കെ.ഐ.പി. കനാൽവഴി വെള്ളമെത്താത്തതിനാൽ കിണറുകൾ വറ്റിയതും പൊതുപൈപ്പ് വഴിയുള്ള ജലവിതരണം നിലച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മൂന്നാഴ്ചയിലേറെയായി പൊതുപൈപ്പിലൂടെ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. പൊതുപൈപ്പുകളെ മാത്രം ആശ്രയിക്കുന്ന ഉന്നതികളിലടക്കം വെള്ളമില്ല. ചേലൂർ കുടിവെള്ളപദ്ധതിയിൽനിന്നുള്ള വെള്ളം പുത്തനമ്പലം മങ്ങാട്ടുതടത്തിലെ ഉപരിതല ടാങ്കിലെത്തിച്ചാണ് ഐവർകാല മേഖലയിൽ കുടിവെള്ളം വിതരണംചെയ്യുന്നത്. എന്നാൽ, ഈ ടാങ്കിൽനിന്ന് മേഖലകൾ തിരിച്ച് ഇടിവിട്ട് വല്ലപ്പോഴുമാണ് ജലവിതരണം. ഇടയ്ക്ക് മോട്ടോർ തകരാറിലാകുന്നതും പ്രതിസന്ധിയാകുന്നു. അതിനാൽ, എല്ലായിടത്തും വെള്ളമെത്തുന്നില്ല. അടൂർ തുവയൂർ വഴിയാണ് ഐവർകാലയിൽ കനാൽവെള്ളമെത്തുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ കുറച്ചു ദിവസം മാത്രമാണു തുറന്നത്. പിന്നീട് നിസ്സാരകാരണങ്ങൾ പറഞ്ഞ് ഐവർകാലയിലേക്കുള്ള കനാൽ അടച്ചു. പഞ്ചായത്ത് ജനപ്രതിനിധികളുൾപ്പെടെ കെ.ഐ.പി. എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലെത്തി പരാതിപ്പെട്ടിട്ടും കനാൽ തുറന്നില്ല. 13-നു തുറന്നുവിടാമെന്ന ഉറപ്പും പാലിച്ചില്ല. ജലക്ഷാമം രൂക്ഷമായത്, കൃഷിയെയും പശുവളർത്തലിനെയും ആശ്രയിച്ചു ജീവിക്കുന്നവരെ ബാധിച്ചു. ജലവിതരണം രൂക്ഷമായതോടെ പഞ്ചായത്തംഗമായ പുഷ്പകുമാർ സ്വന്തം പണം ചെലവഴിച്ച് അദ്ദേഹത്തിന്റെ വാർഡിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചിരുന്നു. Published: 01 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കനാൽ തുറക്കുന്നില്ല; ഐവർകാലയിൽ കുടിവെള്ളമില്ലാതെ ജനം വലയുന്നു
M
MathrubhumiSource Link
about 1 month ago