കനാൽവെള്ളം കിട്ടിയില്ല; വാഴയും നെല്ലും കരിയുന്നു

കനാൽവെള്ളം കിട്ടിയില്ല; വാഴയും നെല്ലും കരിയുന്നു

M
MathrubhumiSource Link
പന്തളം : മഴയുമില്ല, കനാൽവെള്ളവുമില്ല. പാടത്തെയും പറമ്പിലെയും കൃഷി കരിഞ്ഞുണങ്ങിത്തുടങ്ങി. പല ദിവസങ്ങളിലും കാർമേഘം ഉരുണ്ടുകൂടിയെങ്കിലും പന്തളം, കുളനട, പന്തളം തെക്കേക്കര ഭാഗങ്ങളിൽ ലഭിച്ചത് ഒരു മഴ മാത്രമാണ്. ഇത് കാര്യമായി പെയ്തതുമില്ല. To advertise here, ജലക്ഷാമം രൂക്ഷമായതോടെ കാർഷിക മേഖലയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വെള്ളം കൂടുതൽ ആവശ്യമുള്ള വിളയായ വാഴകൃഷിയിലാണ് കൂടുതൽ നാശനഷ്ടം. പിണ്ടിയിലെ വെള്ളം വറ്റിയതോടെ കുലച്ചതും കുലയ്ക്കാൻ പാകമായതുമായ വാഴ ചൂട് താങ്ങാനാകാതെ ഒടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. പാടത്തെ നീരുറവകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ പന്തളം തെക്കേക്കര, കുരമ്പാല ഭാഗങ്ങളിൽ പാടത്ത് കൃഷിചെയ്തിട്ടുള്ള പച്ചക്കറിയിനങ്ങളും ഉണങ്ങിത്തുടങ്ങി. കനാൽവെള്ളത്തെ മാത്രം ആശ്രയിച്ച് നെൽകൃഷി ചെയ്തിട്ടുള്ള മാവരപ്പാടം വെള്ളമില്ലാതെ വിണ്ടുകീറി. കല്ലട ജലസേചന പദ്ധതിയുടെ കനാലിലെ വെള്ളമാണ് ഇവിടെ വേനൽക്കാലത്ത് കൃഷിക്കായി ഉപയോഗിക്കുന്നത്. കനാൽ നേരത്തേതന്നെ തുറന്നുവിട്ടിട്ടുണ്ടെങ്കിലും ചോർച്ചയും കനാലിലെ തടസ്സങ്ങളും കാരണം വെള്ളം താഴേക്ക് ഒഴുകിയെത്തുന്നില്ല. കരിങ്ങാലിപ്പാടത്തിനും പ്രയോജനം ചെയ്യുന്നതാണ് കനാൽ വെള്ളമെങ്കിലും ഇവിടേക്കും വെള്ളം ഒഴുകിയെത്താൻ തടസ്സങ്ങളുണ്ട്. Published: 24 Mar 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കനാൽവെള്ളം കിട്ടിയില്ല; വാഴയും നെല്ലും കരിയുന്നു — Mathrubh… | Boolokam