കന്നഡ സംഘടനകൾ പ്രതിഷേധിച്ചു; റെയിൽവേ വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചു

കന്നഡ സംഘടനകൾ പ്രതിഷേധിച്ചു; റെയിൽവേ വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചു

M
MathrubhumiSource Link
ജീവനക്കാർക്കുവേണ്ടി 12 വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പരീക്ഷകളാണ് മാറ്റിവെച്ചത് To advertise here, ബെംഗളൂരു : കന്നഡ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹുബ്ബള്ളിയിലെ റെയിൽവേ ആസ്ഥാനത്ത് നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ മാറ്റിവെച്ചു. വിവിധ വകുപ്പുകളിലെ സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ള പരീക്ഷകളാണ് സംഘടനാ പ്രവർത്തകരുടെ ഇടപെടലിൽ ദക്ഷിണ-പശ്ചിമ റെയിൽവേ മാറ്റിവെച്ചത്. പരീക്ഷകൾ കന്നഡ ഭാഷയിലും നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹുബ്ബള്ളി റെയിൽവേ ആസ്ഥാനത്തെയും ഡിവിഷനിലെ മറ്റിടങ്ങളിലെയും ജീവനക്കാർക്കുവേണ്ടി 12 വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പരീക്ഷകളാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കന്നഡ രക്ഷണ വേദികെയുടെ (നാരായണഗൗഡ വിഭാഗം) പ്രവർത്തകർ പരീക്ഷ നടത്തുന്ന കെട്ടിടത്തിന്റെ മുൻപിലെത്തി പ്രകടനം നടത്തുകയായിരുന്നു. ഉദ്യോഗാർഥികളെയും പരീക്ഷാജീവനക്കാരെയും ഉള്ളിലേക്ക് കടക്കാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് പരീക്ഷകൾ മാറ്റിവെക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീടറിയിക്കുമെന്ന് ഡിവിഷണൽ ഓഫീസിൽനിന്ന് അറിയിച്ചു. ബെംഗളൂരുവിലും പ്രതിഷേധം കർണാടക രക്ഷണവേദികെയുടെ പ്രവർത്തകർ ബെംഗളൂരുവിലെ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിനുമുൻപിൽ പ്രകടനം നടത്തി. കന്നഡിഗർക്കെതിരേയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. Published: 18 Mar 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കന്നഡ സംഘടനകൾ പ്രതിഷേധിച്ചു; റെയിൽവേ വകുപ്പുതല പരീക്ഷകൾ മാറ… | Boolokam