ചെന്നൈ: നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ പെരന്പൂരിൽനിന്നും തിരുച്ചിറപ്പള്ളി ഈസ്റ്റിലും നിന്നുമാകും വിജയ് ജനവിധി തേടുക. To advertise here, ഒരു അവസരം നൽകണമെന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. 'വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണ്' അദ്ദേഹം തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി പറഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. വിജയിയുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ട്. 'ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തിരിക്കുന്നത്'വിജയ് പറഞ്ഞു. 'ലഹരിമുക്ത തമിഴ്നാട്, പന്ത്രണ്ടാം ക്ലാസ്സ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. Content Highlights: Vijay to contest from two constituencies: Perambur and Tiruchirappalli East Published: 29 Mar 2026, 12:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കന്നിയങ്കത്തിനിറങ്ങി ടിവികെ; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, വിജയ് രണ്ട് സീറ്റുകളിൽ മത്സരിക്കും
M
MathrubhumiSource Link
about 1 month ago