ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം മിയാമി ടു വാൻകൂവർ. ഇത് പണ്ട് ശ്രീനിവാസൻ ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ മോഹൻലാലിനോട് ചോദിച്ചപോലുള്ള ചോദ്യമല്ല. ഫുട്‌ബോൾ കളിക്കാരും ആരാധകരും മാധ്യമപ്രവർത്തകരും ആധിയോടെ അന്വേഷിക്കുന്ന കാര്യമാണ്. To advertise here, ദൂരം വല്ലാത്ത ദൂരം വടക്കേ അമേരിക്കയിൽ, മെക്‌സിക്കോയിലും കാനഡയിലും അമേരിക്കൻ ഐക്യനാടുകളിലുമായി പരന്നുകിടക്കുന്ന 16 വേദികളിലാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുക. ഏറ്റവും തെക്കുള്ള വേദിയായ അമേരിക്കയിലെ മയാമിയിൽനിന്ന് ഏറ്റവും വടക്കുള്ള കാനഡയിലെ വാൻകൂവറിലേക്ക് ഏകദേശം 3438 കിലോമീറ്ററുണ്ട്. അഞ്ചാറുമണിക്കൂർ വിമാനയാത്ര. ഉദ്ഘാടനമത്സരം നടക്കുന്ന മെക്‌സിക്കോ സിറ്റിയിൽനിന്ന് ഫൈനൽ നടക്കുന്ന ന്യൂയോർക്ക്, ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലേക്ക് 4109 കി.മീ. ദൂരം. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് അത്രയും ദൂരമില്ല എന്നോർക്കുക. സമയമേഖലകൾ മാറുന്ന വ്യത്യസ്ത സ്ഥലങ്ങളിലെ മത്സരം തലചുറ്റിക്കുന്നതാണ്. 39 ദിവസത്തിനിടെ 104 മത്സരങ്ങൾ... ഒന്നു കറങ്ങാം ഒാട്ടോറിക്ഷയിൽ പോയിവരാവുന്ന ദൂരമുള്ള വേദികൾ എന്നതായിരുന്നു കഴിഞ്ഞതവണത്തെ ഖത്തർ ലോകകപ്പിന്റെ പ്രത്യേകത. എല്ലാ വേദികളും 50 കി.മീ. ചുറ്റളവിൽ. പക്ഷേ, ഇക്കുറി ആരാധകരും മാധ്യമപ്രവർത്തകരും ചുറ്റും. മൂന്നു വ്യത്യസ്ത സമയമേഖലകളിൽ മത്സരം നടക്കും. ഉദാഹരണത്തിന് മധ്യമേഖലയിലുള്ള ഡാലസ്സിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കളി നടക്കുമ്പോൾ ബോസ്റ്റണിൽ ആറുമണിക്കായിരിക്കും. കാലിഫോർണിയയിലെ കളി ന്യൂയോർക്കിനും മൂന്നുമണിക്കൂർ പിന്നിലായിരിക്കും. സിയാറ്റിലിലും വാൻകൂവറിലും തണുത്ത കാലാവസ്ഥയാണെങ്കിൽ ഡാലസ്സും മയാമിയും പൊള്ളുും. മെക്സിക്കോയും ഗൗദലഹാറയും ഉയരത്തിലാണ്. ന്യൂയോർക്ക്, ബോസ്റ്റൺ, കാലിഫോർണിയ എന്നിവ കടൽനിരപ്പിലും. 2022 ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തിൽ ടീമുകൾ സഞ്ചരിച്ച ശരാശരി ദൂരം 86 കി.മീ. ആയിരുന്നെങ്കിൽ ഇത്തവണ അത് 5167 കി.മീ. ആയിരിക്കും. ദക്ഷിണാഫ്രിക്കക്കാർ 3936 കിലോമീറ്ററും ചെക് റിപ്പബ്ലിക്കുകാർ 4526 കിലോമീറ്ററും സഞ്ചരിക്കേണ്ടിവരും. ചെക് ഗ്രൂപ്പിൽ രണ്ടാമതായി എത്തുകയും പിന്നീട് ഫൈനലിൽ പ്രവേശിക്കുകയുമാണെങ്കിൽ അവർ ഏകദേശം 16,500 കി.മീ സഞ്ചരിക്കേണ്ടിവരും എന്ന് ചില രസികന്മാർ കണക്കുകൂട്ടുന്നു. വടക്കേ അമേരിക്കയിൽ കളികാണാനുള്ള കൗബോയ് സഞ്ചാരമായിരിക്കും ഇത്തവണത്തെ ആകാംക്ഷ. മേഖലകൾ പ്രശ്നം മുന്നിൽക്കണ്ട് ഫിഫതന്നെ മത്സരങ്ങളെ മൂന്നു മേഖലകളാക്കി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖല • വാൻകൂവർ - കാനഡ (ബിസിപ്ലേസ് സ്റ്റേഡിയം 7 കളികൾ), സിയാറ്റിൽ (ലുമൻ ഫീൽഡ്, 6 കളികൾ), സാൻഫ്രാൻസിസ്‌കോ (ലെവി’സ് സ്‌റ്റേഡിയം 6 കളികൾ), ലോസ് ആഞ്ജലിസ് (സോഫൈ സ്‌റ്റേഡിയം 8 കളികൾ) മധ്യമേഖല • ഗൗദലഹാറ - മെക്‌സിക്കോ (എസ്‌റ്റേഡിയോ ആക്രോൺ, 4 കളികൾ), മെക്‌സിക്കോ സിറ്റി (എസ്‌റ്റേഡിയോ ആസ്‌റ്റെകാ, 5 കളികൾ), മോൺടെറി (എസ്‌റ്റേഡിയോ ബിബിവെഎ, 4 കളികൾ) • ഹൂസ്റ്റൺ (എൻ.ആർ.ജി. സ്‌റ്റേഡിയം, 7 കളികൾ), ഡാലസ് (എടി ആൻഡ് ടി സ്‌റ്റേഡിയം, 9 കളികൾ), കാൻസസ് (ആരോഹെഡ് സ്‌റ്റേഡിയം, 6 കളികൾ) കിഴക്കൻ മേഖല • അറ്റ്‌ലാന്റ (മെഴ്‌സിഡെഴ്‌സ് - ബെൻസ് സ്‌റ്റേഡിയം, 8 കളികൾ), മയാമി (ഹാഡ് റോക്ക് സ്‌റ്റേഡിയം, 7 കളികൾ), ബോസ്റ്റൺ (ജില്ലെറ്റ് സ്‌റ്റേഡിയം, 7 കളികൾ), ഫിലാഡൽഫിയ (ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ്, 6 കളികൾ), ന്യൂയോർക്ക് ന്യൂജേഴ്‌സി (മെറ്റ്‌ലൈഫ് സ്‌റ്റേഡിയം, 8 കളികൾ), • ടൊറന്റൊ - കാനഡ (ബി.എം.ഒ. ഫീൽഡ്, 6 കളികൾ) Content Highlights: The 2026 FIFA World Cup spans three countries with 16 venues., Massive travel distances compared to the compact 2022 Qatar tournament., Teams face significant logistical challenges across multiple time zones., Environmental diversity from cold climates to high altitudes impacts player performance., Average team travel distance is estimated at 5,167 km per group stage. Published: 07 Apr 2026, 06:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് അത്രയും ദൂരമില്ല; മത്സരങ്ങൾ സമയമേഖലകൾ മാറുന്ന വ്യത്യസ്തസ്ഥലങ്ങളിൽ
M
MathrubhumiSource Link
about 1 month ago