ഹരിപ്പാട് : കഴിഞ്ഞ ഒന്നരമാസത്തോളമായി ഇറാനിയൻ ചരക്കുകപ്പലിൽ കുടുങ്ങിയ എൻജിൻ ടെക്നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് നാട്ടിൽ സുരക്ഷിതനായി തിരിച്ചെത്തി. ദുബായ് കേന്ദ്രീകരിച്ചുള്ള സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ കപ്പലിലാണ് ജെറിൻ ജോലിചെയ്തിരുന്നത്. ഗൾഫ് മേഖലയിലെ യുദ്ധത്തെത്തുടർന്നുണ്ടായ അനിശ്ചിതത്വംകാരണം കപ്പലിന് യാത്രതുടരാൻ കഴിഞ്ഞില്ല. To advertise here, ജെറിൻ ജോർജിനെ നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി കുടുംബം കെ.സി. വേണുഗോപാൽ എം.പി.യെ സമീപിച്ചിരുന്നു. തുടർന്ന് വേണുഗോപാൽ വിദേശകാര്യ മന്ത്രാലയവുമായും ഇറാൻ എംബസിയുമായും നിരന്തരം ആശയവിനിമയം നടത്തി. എന്നാൽ, ഇറാൻ തീരത്തെത്തിയശേഷം കപ്പലിന്റെ ക്യാപ്റ്റന്റെ അനുമതി ലഭിച്ചെങ്കിൽമാത്രമേ ജെറിനു നാട്ടിലേക്കു മടങ്ങാൻ കഴിയുയെന്നാണ് ഇറാൻ അംബാസിഡർ എം.പി.യെ അറിയിച്ചത്. യു.എ.ഇ.യിലെ ഇന്ത്യൻ എംബസിയിലെ അംബാസിഡറുമായും കെ.സി. വേണുഗോപാൽ ആശയവിനിമയം നടത്തി. ഇറാൻ തീരത്തേക്കു കപ്പലടുപ്പിച്ചു. ഇതേത്തുടർന്ന് ജെറിനെ ഇറക്കാനുള്ള അനുമതി ലഭിച്ചു. ജെറിൻ ജോണിന്റെ കുടുംബാംഗങ്ങളുമായി കെ.സി. വേണുഗോപാൽ എം.പി. സ്ഥിതിഗതികൾ വിവരിച്ചു. ഇറാൻ വഴി നാട്ടിലേക്കെത്താൻ വിമാനങ്ങളില്ലാത്തതിനാൽ അർമേനിയവഴി മാത്രമേ നാട്ടിലേക്ക് ജെറിനു യാത്രതിരിക്കാനാകൂയെന്നു മനസ്സിലാക്കിയ കെ.സി. വേണുഗോപാൽ അർമേനിയ വിസയ്ക്കുള്ള നടപടിക്രമങ്ങൾക്കായി എംബസിയെ ബന്ധപ്പെട്ടു. വിസ നടപടി പൂർത്തിയാക്കി എം.പി.യുടെ ചെലവിൽ ടിക്കറ്റെടുത്തുനൽകി. ഞായറാഴ്ച ജെറിൻ നാട്ടിലെത്തി. രമേശ് ചെന്നിത്തല എം.എൽ.എ.യും ജെറിനെ നാട്ടിലെത്തിക്കുന്നകാര്യത്തിൽ ഇടപെട്ടിരുന്നു. Published: 04 May 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കപ്പലിൽക്കുടുങ്ങിയ ജെറിൻ ജോർജ് നാട്ടിലെത്തി
M
MathrubhumiSource Link
about 3 hours ago
