ലോ കപ്രശസ്തനായ കുഴിബോംബ് വേട്ടക്കാരൻ 'മഗാവ' എലിയുടെ സേവനങ്ങൾക്കുള്ള ആദരസൂചകമായി കമ്പോഡിയയിൽ സ്മാരക പ്രതിമ സ്ഥാപിച്ചു. കുഴിബോംബുകൾ കണ്ടെത്തുന്നതിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ച എലിയ്ക്കായി ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സ്മാരക പ്രതിമ നിർമിക്കുന്നത്. സിയം റീപ്പിൽ കല്ലിൽ കൊത്തിയെടുത്ത ഈ പ്രതിമ, ഏപ്രിൽ നാലിന് നടന്ന അന്താരാഷ്ട്ര ലാൻഡ്‌മൈൻ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ചാണ് അനാവരണം ചെയ്തത്. To advertise here, പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ബാക്കിപത്രമായി കംബോഡിയൻ മണ്ണിൽ അവശേഷിച്ച കുഴിബോംബുകൾ കണ്ടെത്താനാണ് മഗാവ എത്തിയത്. 2016-ൽ ബെൽജിയൻ സന്നദ്ധ സംഘടനയായ അപ്പോപോയുടെ പരിശീലനം പൂർത്തിയാക്കിയാണ് മഗാവ ദൗത്യം ഏറ്റെടുത്തത്. ടാൻസാനിയക്കാരനായ മഗാവയെ കഠിനമായ പരിശീലനത്തിലൂടെയാണ് സ്‌ഫോടകവസ്തുക്കളിലെ രാസഘടകങ്ങളെ തിരിച്ചറിയാൻ പ്രാപ്തനാക്കിയത്. അഫ്രിക്കൻ ജയന്റ് പൗച്ച്ഡ് (African giant pouched rat) ഇനത്തിൽപ്പെട്ട മഗാവ 2016- മുതൽ അഞ്ച് വർഷത്തെ തന്റെ ‘ഔദ്യോഗിക ജീവിത’ത്തിനിടയിൽ നൂറിലധികം ലാൻഡ്‌മൈനുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ജോലിയോടുള്ള അർപ്പണബോധത്തിന് 2020-ൽ മൃഗങ്ങളുടെ ജോർജ് ക്രോസ് എന്നറിയപ്പെടുന്ന 'പി.ഡി.എസ്.എ ഗോൾഡ് മെഡൽ' മഗാവയ്ക്ക് ലഭിച്ചു. ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ ആദ്യത്തെ എലിയാണ് മഗാവ. മനുഷ്യരേക്കാൾ വേഗത്തിലും സുരക്ഷിതമായും കുഴിബോംബുകൾ കണ്ടെത്താൻ ഇത്തരം എലികൾക്ക് സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഭാരം കുറവായതിനാൽ ഇവ കുഴിബോംബുകൾക്ക് മുകളിലൂടെ നടന്നാലും അവ പൊട്ടിത്തെറിക്കില്ല എന്നതാണ് പ്രധാന നേട്ടം. ലോഹങ്ങളെയല്ല, മറിച്ച് സ്ഫോടകവസ്തുക്കളിലെ രാസവസ്തുക്കളെയാണ് ഇവ മണത്തുപിടിക്കുന്നത്. ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പമുള്ള പ്രദേശം വെറും 20 മിനിറ്റിനുള്ളിൽ പരിശോധിച്ചു തീർക്കാൻ മഗാവയ്ക്ക് കഴിയുമായിരുന്നു. 2030-ഓടെ രാജ്യം പൂർണമായും മൈൻ-ഫ്രീ ആക്കാനാണ് കംബോഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തോടെ അനേകം എലികളെ അപ്പോപോ പരിശീലിപ്പിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുക മാത്രമല്ല, ക്ഷയരോഗം തിരിച്ചറിയാനും ആഫ്രിക്കയിൽ വന്യജീവി വേട്ട തടയാനും ഇത്തരം എലികളെ ഇന്ന് ഉപയോഗിക്കുന്നുണ്ട്. Content Highlights: Magawa is the first rat to be honored with a dedicated statue for landmine detection., Trained by APOPO, Magawa cleared over 141,000 square meters of land., The statue serves as a reminder of the ongoing 2030 landmine-free goals in Cambodia., Hero rats are more efficient and safer than traditional manual demining methods. Published: 07 Apr 2026, 10:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കമ്പോഡിയയുടെ വീരനായകൻ; കുഴിബോംബുകൾ കണ്ടെടുത്ത 'മഗാവ' എലിക്ക് ആദരസൂചകമായി സ്മാരക പ്രതിമ
M
MathrubhumiSource Link
about 1 month ago