കമ്പ്യൂട്ടറിന് മുന്നിലിരിക്കേണ്ട, എല്ലാം ക്ലോഡിനെ ഏൽപ്പിക്കാം; പുതിയ AI ഫീച്ചർ

കമ്പ്യൂട്ടറിന് മുന്നിലിരിക്കേണ്ട, എല്ലാം ക്ലോഡിനെ ഏൽപ്പിക്കാം; പുതിയ AI ഫീച്ചർ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 24 March 2026, 05:31 PM IST നിലവില്‍ ഈ ഫീച്ചര്‍ പെയ്ഡ് ക്ലോഡ് കോവര്‍ക്ക്, ക്ലോഡ് കോഡ് ഉപയോക്താക്കള്‍ക്ക് റിസര്‍ച്ച് പ്രിവ്യൂ ആയി നല്‍കിയിട്ടുണ്ട്. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. എഐ ടൂളുകളുടെ ഉപയോഗം അടിമുടി മാറുന്നു. ഇനി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലികൾ ചെയ്യേണ്ടിവരില്ല. ആ സമയത്ത് വിശ്രമിക്കാം, സിനിമ കാണാം അല്ലെങ്കിൽ ഇഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്യാം. എഐ (നിർമിതബുദ്ധി) ടൂളായ ക്ലോഡിന് കമ്പ്യൂട്ടറിന്റെ പൂർണ നിയന്ത്രണം കൈമാറിയാൽ മാത്രംമതി. എല്ലാ കാര്യങ്ങളും ക്ലോഡ് കൃത്യമായി ചെയ്തുകൊള്ളും. എഐ ഏജന്റ് എന്നതിലുപരി നിങ്ങളുടെ സ്വന്തം റിമോട്ട് ജീവനക്കാരനായി ക്ലോഡ് മാറുമെന്നാണ് ആന്ത്രോപിക് പറയുന്നത്. To advertise here, ക്ലോഡിന് കമ്പ്യൂട്ടറിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആന്ത്രോപിക് എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. മൗസ്, കീബോർഡ്, സ്‌ക്രീൻ എന്നിവ ഉപയോഗിക്കാനും നിങ്ങളുടെ അഭാവത്തിൽ ഏത് ആപ്പും ആക്‌സസ് ചെയ്യാനും ക്ലോഡിന് കഴിയും. മനുഷ്യന്റെ ഇടപെടൽ ഇല്ലാതെതന്നെ ക്ലോഡിന് ജോലി ചെയ്യാൻ സാധിക്കുമെന്ന് ആന്ത്രോപിക് അവകാശപ്പെടുന്നു. ആപ്ലിക്കേഷനുകൾ തുറക്കാനും ബ്രൗസറുകളിൽ നാവിഗേറ്റ് ചെയ്യാനും സ്‌പ്രെഡ്ഷീറ്റുകൾ കൈകാര്യം ചെയ്യാനും ക്ലോഡിന് കഴിയും. ലാപ്‌ടോപ്പ് തുറക്കാതെ തന്നെ ജോലികൾ പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്ന് ആന്ത്രോപിക്കിലെ ഗവേഷകൻ അലക്‌സ് ആൽബർട്ട് അവകാശപ്പെട്ടു. ജോലി ചെയ്യുന്നതിനായി ലാപ്‌ടോപ്പ് തുറക്കുകപോലും ചെയ്യേണ്ടിവരാത്ത ഒരു ഭാവികാലം വളരെ വേഗത്തിൽ യാഥാർഥ്യമാകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലോഡിനെ ഒരു വ്യക്തിഗത എഐ ഏജന്റായി മാറ്റുന്നതാണ് പുതിയ ഫീച്ചർ. ജോലികൾ കൃത്യതയോടെ ചെയ്യാൻ അതിന് കഴിയും. ക്ലോഡിന് റിമോട്ടായി നിർദ്ദേശങ്ങൾ നൽകിയാൽ മാത്രം മതിയാകും. ഉപയോക്താവ് ഒന്ന് പുറത്തുപോയി തിരിച്ചെത്തുമ്പോഴേക്കും എഐ ജോലി പൂർത്തിയാക്കിയിരിക്കും എന്നാണ് ആന്ത്രോപിക് പറയുന്നത്. നിലവിൽ ഈ ഫീച്ചർ പെയ്ഡ് ക്ലോഡ് കോവർക്ക്, ക്ലോഡ് കോഡ് ഉപയോക്താക്കൾക്ക് റിസർച്ച് പ്രിവ്യൂ ആയി നൽകിയിട്ടുണ്ട്. ഇത് macOS-ൽ മാത്രമേ ലഭ്യമാകൂ. പൂർണതോതിലുള്ള പ്രവർത്തനത്തിനായി ക്ലോഡ് ഡെസ്‌ക്ടോപ്പ്, മൊബൈൽ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. ക്ലോഡ് കോവർക്ക്, ക്ലോഡ് കോഡ് ടൂളുകൾക്ക് ഏറെ പ്രചാരമുള്ളതിനാൽ പുതിയ ഫീച്ചർ മറ്റുകമ്പനികൾക്ക് വെല്ലുവിളി ആയേക്കാം. ആന്ത്രോപിക് മാത്രമല്ല മെറ്റയും ഓപ്പൺഎഐയും ഏജന്റിക് എഐയിൽ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. Content Highlights: Claude can now interact with mouse, keyboard, and applications., Designed to function as a remote employee for task automation., Currently available as a research preview for macOS users., Requires Claude Desktop and mobile app pairing for full functionality. Published: 24 Mar 2026, 05:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കമ്പ്യൂട്ടറിന് മുന്നിലിരിക്കേണ്ട, എല്ലാം ക്ലോഡിനെ ഏൽപ്പിക്ക… | Boolokam