കമ്യൂണിസ്റ്റ് കോട്ടയിൽ വിള്ളൽ; ചാത്തന്നൂരിൽ മാറ്റത്തിന്റെ കാറ്റ്

കമ്യൂണിസ്റ്റ് കോട്ടയിൽ വിള്ളൽ; ചാത്തന്നൂരിൽ മാറ്റത്തിന്റെ കാറ്റ്

M
MathrubhumiSource Link
ചാത്തന്നൂർ : പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ചാത്തന്നൂരിൽ ചരിത്രപരമായ വിജയം കൈപ്പിടിയിലൊതുക്കി ബി.ബി. ഗോപകുമാർ. മണ്ഡലത്തിലെ ജനങ്ങൾ വലിയ മാറ്റമാണ് ആഗ്രഹിച്ചതെന്നും ഈ വിജയം ചാത്തന്നൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും നിയുക്ത എം.എൽ.എ. ബി.ബി. ഗോപകുമാർ പ്രതികരിച്ചു. 'മാറാത്തത് ചാത്തന്നൂരിൽ മാറി. 10 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ജനങ്ങൾ ആഗ്രഹിച്ച ഈ മാറ്റം യാഥാർഥ്യമായത്,' ഗോപകുമാർ പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹവും, മണ്ഡലത്തിൽനിന്നുള്ള ഒരാൾതന്നെ ജനപ്രതിനിധിയാകണമെന്ന നാട്ടുകാരുടെ താത്‌പര്യവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുണ്ടാക്കിയ അടിയൊഴുക്കുകളെയും ധാരണകളെയും മറികടന്നാണ് ജനങ്ങൾ തനിക്ക് ഈ വിജയം സമ്മാനിച്ചതെന്ന് ഗോപകുമാർ പറഞ്ഞു. ബൂത്ത് തലംമുതൽ സംസ്ഥാന അധ്യക്ഷൻവരെയുള്ള പാർട്ടിപ്രവർത്തകരുടെ നിരന്തരമായ പരിശ്രമം വിജയത്തിൽ നിർണായകമായി. സി.പി.എമ്മിനും യു.ഡി.എഫിനും വലിയ സ്വാധീനമുള്ള ആദിച്ചനല്ലൂർ, പൂയപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽപ്പോലും വലിയ മുന്നേറ്റം കാഴ്ചവെക്കാൻ ബി.ജെ.പി.ക്ക് സാധിച്ചു. ചാത്തന്നൂരിലെ ഈ മാറ്റം കൊല്ലം ജില്ലയിലെ മറ്റ് 11 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. To advertise here, 'ജനങ്ങൾ നൽകിയ ഈ അവസരത്തോടും പിന്തുണയോടും എന്നും വിധേയപ്പെട്ടിരിക്കും. കമ്യൂണിസ്റ്റ് കോട്ടയിൽനിന്ന് വലിയൊരു മാറ്റത്തിന് ചാത്തന്നൂർ തുടക്കംകുറിച്ചിരിക്കുകയാണെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് മുന്നോട്ടുപോകുമെന്നും ബി.ബി. ഗോപകുമാർ വ്യക്തമാക്കി. Published: 05 May 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!