ഗതാഗതം തടസ്സപ്പെടും To advertise here, ഒറ്റപ്പാലം : വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കയറമ്പാറ-കേന്ദ്രീയ വിദ്യാലയം റോഡ് നവീകരണം അന്തിമഘട്ടത്തിലേക്ക്. ഒന്നരക്കിലോമീറ്ററിലേറെ ദൂരം വരുന്ന റോഡിന്റെ ടാറിങ് തിങ്കളാഴ്ച നടക്കും. നവീകരണം നടക്കുന്നതിനാൽ തിങ്കളാഴ്ച ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും. നേരത്തേ ടാറിങ് ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച കേന്ദ്രീയവിദ്യാലയത്തിൽ നീറ്റ് പരീക്ഷ നടക്കുന്നിനാൽ പണികളെല്ലാം മാറ്റിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽനിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. 1.47 കിലോമീറ്റർ ദൂരം വരുന്ന റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നതിന് റോഡിന്റെ വശങ്ങൾ അരമീറ്ററിലേറെ വീതിയിൽ കോൺക്രീറ്റ് ചെയ്യും. കയറമ്പാറ സെന്ററിൽ ഓട്ടോറിക്ഷകൾ നിർത്തിയിടാറുള്ള ഭാഗത്ത് 100 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പതിക്കാനും പദ്ധതിയുണ്ട്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നവീകരണോദ്ഘാടനം കഴിഞ്ഞ ഒക്ടോബറിലാണ് നടത്തിയത്. മാർച്ചിലാണ് പണി തുടങ്ങിയത്. എന്നാൽ, തകർന്ന റോഡിനുമുകളിൽ കോൺക്രീറ്റ് മിശ്രിതം ഇട്ടതിനുശേഷം പിന്നീട് പണി മുടങ്ങി. ഇതോടെ ഇതുവഴി സഞ്ചരിക്കുന്നവർ പൊടിശല്യത്താൽ വലയുന്ന സ്ഥിതിയായിരുന്നു. നിർമാണം പാതിവഴിയിൽ നിലച്ചതോടെ റെസിഡെൻസ് അസോസിയേഷനുകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രീയവിദ്യാലയം, ജല അതോറിറ്റി ഓഫീസ്, ശ്രീരാമകൃഷ്ണ ആശ്രമം, മീറ്റ്ന തടയണ, കുറുംബ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കുള്ള റോഡാണിത്. Published: 04 May 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കയറമ്പാറ-കേന്ദ്രീയവിദ്യാലയം റോഡ് ടാറിങ് ഇന്നുതുടങ്ങും
M
MathrubhumiSource Link
about 2 hours ago
