കരകളിലെ താലപ്പൊലിഘോഷയാത്രകൾ തുടങ്ങി

കരകളിലെ താലപ്പൊലിഘോഷയാത്രകൾ തുടങ്ങി

M
MathrubhumiSource Link
പടയണിവെട്ടം ക്ഷേത്രോത്സവം To advertise here, വള്ളികുന്നം : ഗ്രാമവീഥികളിൽ ഉത്സവപ്പൊലിമ പകരുന്ന പടയണിവെട്ടം ദേവീക്ഷേത്രത്തിലെ താലപ്പൊലിഘോഷയാത്രകൾ തുടങ്ങി. കരകളിലെ പ്രധാന കേന്ദ്രത്തിൽനിന്ന്‌ വൈകുന്നേരം തുടങ്ങി കരദേശം മുഴുവൻ ചുറ്റിസഞ്ചരിച്ചാണ് ഘോഷയാത്രകൾ രാത്രിയോടെ ക്ഷേത്രത്തിലെത്തുന്നത്. വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, തെയ്യം, മയിലാട്ടം തുടങ്ങിയവ ഘോഷയാത്രകൾക്കു വർണപ്പകിട്ടേകും. രണ്ടാം ഉത്സവംമുതൽ എട്ടാം ഉത്സവംവരെ ഓരോ കരക്കാരുടെയും നേതൃത്വത്തിലാണ് ഉത്സവവും താലപ്പൊലി ഘോഷയാത്രയും നടക്കുന്നത്. അതതു കരകളിൽനിന്നുള്ള ഭക്തരാണ് ദിവസവും താലപ്പൊലിയുമായി ഘോഷയാത്രയിൽ അണിനിരക്കുന്നത്. ക്ഷേത്രത്തിൽ ഇന്ന് ബുധനാഴ്ച മൂന്നാം കരയുടെ നേതൃത്വത്തിൽ നാലാം ഉത്സവം നടക്കും. രാവിലെ 5.45-ന്‌ അഷ്ടദ്രവ്യമഹാഗണപതിഹവനം, രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും തോറ്റംപാട്ട്, 8.30-നു പഞ്ചഗവ്യകലശപൂജ, നവകലശപൂജ, വൈകുന്നേരം 6.20-നു ദീപക്കാഴ്ച, 6.30-നു കരയിലെ കുതിരമൂട്ടിൽനിന്നു തുടങ്ങി പുലിത്തിട്ട ജങ്ഷൻ, കുറ്റിയിൽമുക്ക്, കുന്നത്തുമുക്ക്, ഇലവിൻമൂട് വഴി ക്ഷേത്രത്തിലേക്ക് താലപ്പൊലിഘോഷയാത്ര, രാത്രി ഏഴിനു ഭക്തിഗാനമേള. Published: 08 Apr 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരകളിലെ താലപ്പൊലിഘോഷയാത്രകൾ തുടങ്ങി — Mathrubhumi | Boolokam | Boolokam