കരകുളത്തും വട്ടപ്പാറയിലും നേരിയ സംഘർഷം

കരകുളത്തും വട്ടപ്പാറയിലും നേരിയ സംഘർഷം

M
MathrubhumiSource Link
കരകുളം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചു നടന്ന കൊട്ടിക്കലാശത്തിനിടെ കരകുളത്തും വട്ടപ്പാറയിലും നേരിയ സംഘർഷം ഉണ്ടായി. സി.പി.എം-ബി.ജെ.പി. പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് പരിക്കേറ്റു To advertise here, ഇവരെ പേരൂർക്കട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ ചിലരാണ് കരകുളത്ത് ബോധപൂർവം അക്രമം നടത്തിയതെന്ന് ബി.ജെ.പി. ആരോപിക്കുന്നു. കരകുളത്തു കൊട്ടിക്കലാശത്തിനിടയിൽ ടിപ്പർ ലോറി ഓടിച്ചുകയറ്റുകയും ഇതിൽ വനിതാപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് ബി.ജെ.പി. വനിതാപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെമ്പായത്ത്‌ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബി.ജെ.പി. പ്രവർത്തകരെ മദ്യപിച്ചെത്തിയ ചിലർ മർദിച്ചതായും പരാതിയുണ്ട്.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ബി.ജെ.പി. സ്ഥാനാർഥി യുവരാജ് ഗോകുൽ രാത്രിയോടെ സന്ദർശിച്ചു. Published: 08 Apr 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരകുളത്തും വട്ടപ്പാറയിലും നേരിയ സംഘർഷം — Mathrubhumi | Bool… | Boolokam