പിലിക്കോട് : കരക്കക്കാവ് ഭഗവതി ക്ഷേത്രം മൂവാണ്ട് കളിയാട്ടത്തിന് മുന്നോടിയായി മാടായിക്കാവിൽ തൊഴുതുവന്ന ക്ഷേത്രേശ്വരന്മാരെയും വാല്യക്കാരെയും പാലക്കുന്ന് കുഞ്ഞാൽത്തറ മട്ട വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തുനിന്ന് എതിരേറ്റ് കരക്കക്കാവിലേക്ക് ആനയിച്ചു. ചൊവ്വാഴ്ച രാവിലെ ഉദിനൂർ ക്ഷേത്രപാലകക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും കൊണ്ടുവരും. തുടർന്ന് രയരമംഗലം വടക്കേംവാതുക്കൽനിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന അന്നദാനം. ഉച്ചയ്ക്ക് 12-ന് ഉത്തരമേഖല പൂരക്കളി മത്സരം. വൈകിട്ട് നാലിന് തിടങ്ങൽ തുടർന്ന് ഉച്ചത്തോറ്റവും എഴുന്നള്ളത്തും. വൈകിട്ട് ഏഴിന് പുലിത്തെയ്യങ്ങളുടെ വെള്ളാട്ടം അരങ്ങ് വാഴും. തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റവും തെയ്യവും അരങ്ങിലെത്തും. ആറിന് രാവിലെ ഏഴിന് വണ്ണാത്തൻ ദൈവം. തുടർന്ന് പടവീരൻ, രാവിലെ ഒൻപതുമുതൽ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, പുള്ളിക്കരിങ്കാളി, പുലിയൂർകാളി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തും. 12-ന് അന്നദാനം നടത്തും. To advertise here, Published: 05 May 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരക്കക്കാവ് മൂവാണ്ട് കളിയാട്ടം; ഇന്ന് പുലിത്തെയ്യങ്ങൾ അരങ്ങ് വാഴും
M
MathrubhumiSource Link
about 2 hours ago