ഇഴജന്തുക്കളുടെ ശല്യം രൂക്ഷംനടപടിയെടുക്കാതെ അധികൃതർ To advertise here, പാറശ്ശാല : കാടുകയറിയ കരമന-കളിയിക്കാവിള പാതയോരം ശുചീകരിക്കാൻ നടപടിയില്ല. കുറ്റിച്ചെടികളും വള്ളികളും വളർന്നുപന്തലിച്ചതോടെ പാമ്പുശല്യം വർധിച്ചതായി പ്രദേശവാസികൾ. ഇടിച്ചക്കപ്ലാമൂട്, പരശുവയ്ക്കൽ, കൊറ്റാമം എന്നിവിടങ്ങളിലാണ് റോഡരികിലാകെ കുറ്റിക്കാടു വളർന്നത്. കാൽനടയാത്രക്കാരടക്കം റോഡിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ്. പരശുവയ്ക്കലിനു സമീപം ചെടികൾ വളർന്ന് റോഡിലേക്കു കയറിത്തുടങ്ങി. പരശുവയ്ക്കലിൽ ഒരാഴ്ചയ്ക്കിടയിൽ റോഡിനോടു ചേർന്നുള്ള വീടുകളിൽ രണ്ടുതവണ പാമ്പിന്റെ സാന്നിധ്യമുണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മേഖലയിൽ രാത്രികളിൽ പാമ്പുകൾ റോഡ് മുറിച്ചുകടക്കുന്നത് പതിവാണെന്ന് ഇരുചക്രവാഹനയാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. റോഡരികിലെ പാഴ്‌ച്ചെടികൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പലതവണ പഞ്ചായത്തധികൃതർക്കു കത്തു നൽകിയെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പാഴ്‌ച്ചെടികൾ വളർന്ന് കാടായതോടെ ഇവിടെ മാലിന്യം വലിച്ചെറിയുന്നത് പതിവായി. പ്രദേശത്താകെ ദുർഗന്ധമാണ്. കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യക്കിറ്റുകൾ വീഴുന്നത് സമീപത്തെ വീട്ടുമുറ്റത്തേക്കാണ്. കൊറ്റാമത്തിനും ഉദിയൻകുളങ്ങരയ്ക്കുമിടയിൽ അപകടവളവുകളിൽ റോഡിലേക്കു വളരുന്ന വള്ളിച്ചെടികൾ മറുഭാഗത്തെ കാഴ്ച മറയ്ക്കുന്നതായി ഇരുചക്രവാഹനയാത്രക്കാർ പരാതിപ്പെടുന്നു. അപകടകരമായ വളവുകളിൽ ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചുവരുന്ന വലിയ വാഹനങ്ങളിൽനിന്നു രക്ഷപ്പെടാനായി ഇരുചക്രവാഹനങ്ങൾ വള്ളിച്ചെടികൾ വളർന്ന പ്രദേശത്തേക്ക് ഓടിച്ചുകയറ്റേണ്ടിവരുന്നു. മാലിന്യം വലിച്ചെറിയുന്നതും കാടുവളരുന്നതും കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടാണ്. Published: 04 May 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരമന-കളിയിക്കാവിള റോഡ്: കാടുകയറി പാതയോരം
M
MathrubhumiSource Link
about 4 hours ago
