തിരുവനന്തപുരം : കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ ഉത്സവം 24 മുതൽ 30 വരെ ആഘോഷിക്കും. 24-ന് രാവിലെ 11-ന് ക്ഷേത്ര കാട്ടിലെ വീട് തറവാട് തെക്കതിൽ ഉത്സവ വിശേഷാൽ പൂജ, രാത്രി 7.45-ന് പുഷ്പാഭിഷേകം. സ്റ്റേജ് മൂന്നിൽ വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനവും കരിക്കകത്തമ്മ പുരസ്കാരദാനവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരൻ തമ്പി പുരസ്കാരം ഏറ്റുവാങ്ങും. കലാപരിപാടികളുടെ ഉദ്ഘാടനം നടി ഭാവന നിർവഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. To advertise here, സ്റ്റേജ് ഒന്നിൽ രാത്രി ഏഴിന് മേജർ സെറ്റ് കഥകളി. സ്റ്റേജ് രണ്ടിൽ രാവിലെ ഒൻപതിന് ഭജന, വൈകീട്ട് 5.30-ന് മോഹിനിയാട്ടം. 25-ന് രാത്രി 7.45-ന് പുഷ്പാഭിഷേകം. വേദി ഒന്നിൽ രാവിലെ 9.30-ന് ഭജന, വൈകീട്ട് 6.30-ന് തിരുവാതിര, രാത്രി ഏഴിന് കൈകൊട്ടിക്കളി. വേദി രണ്ടിൽ വൈകീട്ട് 4.30-ന് കോൽക്കളി, രാത്രി 8.25-ന് ശാസ്ത്രീയനൃത്തം. വേദി മൂന്നിൽ രാവിലെ 9.30-ന് ഭക്തിഗാനസുധ, വൈകീട്ട് അഞ്ചിന് ഗാനമേള, രാത്രി എട്ടിന് മെഗാ ഷോ. 26-ന് വൈകീട്ട് അഞ്ചിന് മാടനും അറുകൊലയ്ക്കും പ്രത്യേക പൂജ, രാത്രി ഏഴിന് ഭഗവതിസേവ, 7.45-ന് പുഷ്പാഭിഷേകം. വേദി ഒന്നിൽ രാവിലെ 10.45-ന് സംഗീതക്കച്ചേരി, വൈകീട്ട് 4.30-ന് തിരുവാതിര, രാത്രി 8.20-ന് ശാസ്ത്രീയനൃത്തം. വേദി രണ്ടിൽ ഉച്ചയ്ക്ക് 12-ന് സൗന്ദര്യലഹരി പാരായണം, വൈകീട്ട് 5.40-ന് ശാസ്ത്രീയ നൃത്തങ്ങൾ, രാത്രി എട്ടിന് നൃത്തസന്ധ്യ. വേദി മൂന്നിൽ വൈകീട്ട് നാലിന് വാദ്യമേളം, പഞ്ചാരിമേളം, ആറിന് ശാസ്ത്രീയനൃത്തം. 27-ന് രാത്രി ഏഴിന് ഭഗവതിസേവ, 7.45-ന് പുഷ്പാഭിഷേകം. വേദി ഒന്നിൽ ഉച്ചയ്ക്ക് 12.30-ന് ദേവീമാഹാത്മ്യ പാരായണം, രാത്രി ഒൻപതിന് നൃത്തസന്ധ്യ. വേദി രണ്ടിൽ രാവിലെ ഒൻപതിന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 12.45-ന് നാരായണീയ പാരായണം, 8.10-ന് നൃത്താർച്ചന. വേദി മൂന്നിൽ രാവിലെ 10-ന് സംഗീതക്കച്ചേരി, വൈകീട്ട് നാലിന് ഗാനമേള, എട്ടിന് ഗായകൻ ഹരിശങ്കർ നയിക്കുന്ന മെഗാ ബാൻഡ് ഇവന്റ്. 28-ന് രാവിലെ അഞ്ചിന് അലങ്കാര ദീപാരാധന, രാവിലെ 8.40-ന് പുറത്തെഴുന്നള്ളത്ത്. വേദി ഒന്നിൽ രാവിലെ ഒൻപതിന് ഭക്തിഗാനാഞ്ജലി, ഉച്ചയ്ക്ക് ഒന്നിന് സൗന്ദര്യലഹരി പാരായണം, രാത്രി എട്ടിന് ശാസ്ത്രീയനൃത്തം. വേദി മൂന്നിൽ രാവിലെ ഏഴിന് ഭജന, രാത്രി എട്ടിന് സംഗീതസംവിധായകൻ ഔസേപ്പച്ചൻ നയിക്കുന്ന ഗാനമേള കാതോടു കാതോരം. 29-ന് രാവിലെ 8.40-ന് പുറത്തെഴുന്നള്ളത്ത്. വേദി ഒന്നിൽ രാവിലെ ഏഴിന് വയലിൻ കച്ചേരി, വൈകീട്ട് 5.40-ന് തിരുവാതിര, രാത്രി ഒൻപതിന് ശാസ്ത്രീയ നൃത്തങ്ങൾ. വേദി രണ്ടിൽ രാവിലെ 7.30-ന് ഭജന, വൈകീട്ട് 5.30-ന് തിരുവാതിര. വേദി മൂന്നിൽ വൈകീട്ട് ആറിന് മെഗാഷോ, രാത്രി 8.30-ന് ഉറവ് ഫോക്ക് മെഗാഷോ. 30-ന് രാവിലെ 10.15-ന് പൊങ്കാല, ഉച്ചയ്ക്ക് 2.30-ന് പൊങ്കാലതർപ്പണം, രാത്രി 7.45-ന് പുഷ്പാഭിഷേകം. വേദി ഒന്നിൽ വൈകീട്ട് ആറിന് ഭരതനാട്യം, രാത്രി 9.30-ന് ശാസ്ത്രീയ നൃത്തം. വേദി രണ്ടിൽ രാവിലെ നാലിന് കവിയരങ്ങ്, ആറിന് സംസ്കൃതനാടകം, രാത്രി എട്ടിന് മോഹിനിയാട്ടം. വേദി മൂന്നിൽ വൈകീട്ട് അഞ്ചിന് കൈകൊട്ടിക്കളി, 5.30-ന് ഗാനമേള, രാത്രി 8.30-ന് മ്യൂസിക് ബാൻഡ്. പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻനായർ, എസ്.ഗോപകുമാർ, എസ്.മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

കരിക്കകം ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും
M
MathrubhumiSource Link
about 2 months ago