കരിക്കകം ക്ഷേത്രം ദീപപ്രഭയിൽ; പുറത്തെഴുന്നള്ളത്ത് നാളെ

കരിക്കകം ക്ഷേത്രം ദീപപ്രഭയിൽ; പുറത്തെഴുന്നള്ളത്ത് നാളെ

M
MathrubhumiSource Link
തിരുവനന്തപുരം : പൊങ്കാല ഉത്സവം നടക്കുന്ന കരിക്കകം ചാമുണ്ഡിക്ഷേത്രം ദീപപ്രഭയിൽ. നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിക്കൊണ്ടിരിക്കുന്നത്. 30-ന് നടക്കുന്ന പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. To advertise here, പൊങ്കാലയ്ക്കു മുൻപുള്ള രണ്ടുദിവസങ്ങളിലാണ് ക്ഷേത്രത്തിൽ ദേവിയുടെ തങ്കരഥത്തിലുള്ള പുറത്തഴുന്നള്ളത്തു നടക്കുന്നത്. 28-നും 29-നും രാവിലെ 8.30-ന് ഉച്ചപൂജയ്ക്കുശേഷം പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. നെയ്യാണ്ടിമേളം, പഞ്ചവാദ്യം, തെയ്യം, നിലക്കാവടി, അമ്മൻപൂക്കാവടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന പുറത്തെഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ മടങ്ങിയെത്തും. കരിക്കകത്ത് ഇന്ന് :രാവിലെ 4:20-ന് പള്ളിയുണർത്തൽ, 4:30-ന് നിർമാല്യദർശനം, 6:10-ന് ഗണപതിഹോമം, 6:15-ന് എതിർത്തുപൂജ, 8:30-ന് പന്തീരടിപൂജ, 9:30-ന് നവകം, 11 :30-ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12:30-ന് ഉച്ചപൂജ, 1-ന് നടയടയ്ക്കൽ. വൈകീട്ട് 4:30-ന് നടതുറക്കൽ. രാത്രി 7-ന് ഭഗവതിസേവ, 7 :45-ന് പുഷ്പാഭിഷേകം, 9:30-ന് അത്താഴപൂജ, 11-ന് നടയടയ്ക്കൽ. കലാപരിപാടികൾ: സ്റ്റേജ്-1, 2 :രാവിലെ 5 മുതൽ ഉച്ചയ്ക്ക് 2 വരെ ഭജന, ശാസ്ത്രീയനൃത്തങ്ങൾ, പുരാണപാരായണം. വൈകീട്ട് 4 മുതൽ ഭജന, തിരുവാതിര, നൃത്തനൃത്യങ്ങൾ സ്റ്റേജ്-3 :വൈകീട്ട് 4-ന് ഗാനമേള, 5.30-ന് വയലിൻ വിസ്മയം, നടപ്പന്തലിൽ സോപാനസംഗീതം, രാത്രി 8-ന് പിന്നണിഗായകൻ ഹരിശങ്കറിന്റെ മെഗാബാൻഡ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരിക്കകം ക്ഷേത്രം ദീപപ്രഭയിൽ; പുറത്തെഴുന്നള്ളത്ത് നാളെ — Ma… | Boolokam