തിരുവനന്തപുരം : കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി രണ്ടുദിവസം നടക്കുന്ന പുറത്തെഴുന്നള്ളത്തിൽ ആദ്യദിവസത്തെ പുറത്തെഴുന്നള്ളത്ത് ശനിയാഴ്ച. രാവിലെ 8.40-ന് ഉച്ചപ്പൂജയ്ക്കുശേഷം ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിക്കും. 29-ന് രാവിലെയും പുറത്തെഴുന്നള്ളത്ത് ഉണ്ടാകും. 30-നാണ് കരിക്കകം പൊങ്കാല. ദേവിയുടെ ജന്മനാളായ മീനത്തിലെ മകം നാളിലാണ് പൊങ്കാല നടത്തുന്നത്. To advertise here, പൊങ്കാലയ്ക്കുമുൻപുള്ള രണ്ടു ദിവസങ്ങളിലാണ് ദേവിയുടെ തങ്കരഥത്തിലുള്ള പുറത്തെഴുന്നള്ളത്ത് നടക്കുന്നത്. ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് വിവിധ കവലകളിലൂടെയാണ് എഴുന്നള്ളത്ത് തിരിച്ചെത്തുന്നത്. ആറ്റുവരമ്പ് ജങ്ഷൻ, വെൺപാലവട്ടം, ലോർഡ്‌സ് ആശുപത്രി ജങ്ഷൻ, ചാരുംമൂട് ശ്രീരാഗം റോഡ്, കൊച്ചുവേളി റെയിൽവേ സ്റ്റേഷന് കിഴക്കുവശം ചെമ്പകത്തിൻമൂട് ആറ്റുപറമ്പ് റോഡ്, പമ്പ് ഹൗസ് ജങ്ഷൻ വഴിയാണ് ക്ഷേത്രംവക പഴയ റോഡിലെത്തുന്നത്. വ്രതം നോറ്റ, 15 വയസ്സു കഴിഞ്ഞ ആൺകുട്ടികളാണ് രഥം വലിക്കുന്നത്. നെയ്യാണ്ടിമേളം, പഞ്ചവാദ്യം, തെയ്യം, നിലക്കാവടി, അമ്മൻപൂക്കാവടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന പുറത്തെഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ മടങ്ങിയെത്തും. കരിക്കകത്ത് ഇന്ന് പള്ളിയുണർത്തൽ-രാവിലെ 3.50, നിർമാല്യദർശനം-4.00, ഗണപതിഹോമം 5.30, എതൃർത്തുപൂജ 6.30, പന്തീരടിപൂജ-7.00, നവകം-7.15, കലശാഭിഷേകം-7.45, ഉച്ചപ്പൂജ 8.30, പുറത്തെഴുന്നള്ളത്ത്-8.40, രാത്രി എഴുന്നള്ളത്ത് മടങ്ങിവന്ന ശേഷം അത്താഴപ്പൂജ, നടയടയ്ക്കൽ. സ്റ്റേജ്-1, 2 രാവിലെ അഞ്ചുമുതൽ രാത്രി 11 വരെ ഭജന, ശാസ്ത്രീയനൃത്തങ്ങൾ, പുരാണപാരായണം, ഭരതനാട്യക്കച്ചേരി, തിരുവാതിര, നൃത്തനൃത്യങ്ങൾ സ്റ്റേജ്-3 സംഗീതസംവിധായകൻ ഔസേപ്പച്ചനും പിന്നണിഗായകരും അവതരിപ്പിക്കുന്ന ഗാനമേള- രാത്രി 8.30

കരിക്കകം ക്ഷേത്രത്തിൽ ആദ്യത്തെ പുറത്തെഴുന്നള്ളത്ത് ഇന്ന്
M
MathrubhumiSource Link
about 1 month ago