തിരുവനന്തപുരം : ഭക്തിലഹരിയിലായ കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ പൊങ്കാല തിങ്കളാഴ്ച. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ വീടുകളിലും പരിസരത്തും പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു. പൊങ്കാലയോടനുബന്ധിച്ചുള്ള രണ്ടാംദിവസത്തെ പുറത്തെഴുന്നള്ളത്ത് ഞായറാഴ്ച പകലും രാത്രിയുമായി നടന്നു. To advertise here, ഞായറാഴ്ച പകൽ തങ്കരഥയാത്രയുടെ ദർശിക്കാനും അന്നദാനത്തിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി. പൊങ്കാലയ്ക്കുശേഷം 31-ന് രാവിലെ ക്ഷേത്രനട തുറക്കുന്നത് 7.30-നാണ്. ദേവിയുടെ ജന്മനക്ഷത്രമായ മീനത്തിലെ മകം നാളിലാണ് കരിക്കകത്ത് പൊങ്കാല നടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10.15-ന് തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽനിന്നുള്ള ദീപം പണ്ടാര അടുപ്പിൽ പകരുന്നതോടെ പൊങ്കാലയർപ്പണത്തിന് തുടക്കമാകും. ഉച്ചപ്പൂജയ്ക്കുശേഷം 2.30-നാണ് പൊങ്കാലതർപ്പണം. ശ്രീകോവിലിൽനിന്നു തന്ത്രി തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എത്തിച്ചാണ് തർപ്പണം നടത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉടവാൾ ഭക്തർക്ക് ദർശിക്കാനുള്ള അവസരം പൊങ്കാലദിവസമുണ്ടാകും. രാത്രി അത്താഴപ്പൂജയ്ക്കുശേഷം ദേവിയുടെ ഉടവാൾ ഗുരുസിക്കളത്തിൽ എഴുന്നള്ളിച്ച് ഗുരുസി നടത്തുന്നതോടെ ഉത്സവം സമാപിക്കും. പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് സെക്രട്ടറി വി. അശോക് കുമാർ അറിയിച്ചു. കരിക്കകത്ത് ഇന്ന് രാവിലെ 4.20-ന് പള്ളിയുണർത്തൽ, 4.30-ന് നിർമാല്യദർശനം, 6.10-ന് ഗണപതിഹോമം, 6:15-ന് എതിർത്തൃപൂജ, 8.30-ന് പന്തീരടിപൂജ, 9.00-ന് നവകം, 9.30-ന് കലശാഭിഷേകം, 10.15-ന് പൊങ്കാല, 2.30-ന് ഉച്ചപ്പൂജ, പൊങ്കാലനിവേദ്യം, 3.00-ന് നടയടയ്ക്കൽ. 4.30-ന് നട തുറക്കൽ, രാത്രി 7.00-ന് ഭഗവതിസേവ. സ്റ്റേജ്-1, 2 വൈകീട്ട് നാലുമുതൽ ഭജന, ശാസ്ത്രീയനൃത്തങ്ങൾ, ഭരതനാട്യക്കച്ചേരി, കവിയരങ്ങ്, മോഹിനിയാട്ടക്കച്ചേരി. സ്റ്റേജ്-3 വൈകീട്ട് 4.30-ന് ഭരതനാട്യം, ഗാനമേള, രാത്രി 8.30-ന് മ്യൂസിക് ബാൻഡ്.

കരിക്കകത്ത് ആഘോഷമായി പുറത്തെഴുന്നള്ളത്ത് പൊങ്കാല ഇന്ന്
M
MathrubhumiSource Link
about 1 month ago