കരിക്കകത്ത് പൊങ്കാല നാളെ

കരിക്കകത്ത് പൊങ്കാല നാളെ

M
MathrubhumiSource Link
ഇന്ന് രണ്ടാംദിവസത്തെ പുറത്തെഴുന്നള്ളത്ത് To advertise here, തിരുവനന്തപുരം : കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ പൊങ്കാല തിങ്കളാഴ്ച നടക്കും. പൊങ്കാലയോടനുബന്ധിച്ചുള്ള ആദ്യദിവസത്തെ പുറത്തെഴുന്നള്ളത്ത് ശനിയാഴ്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമാപിച്ചു. ദേവിയെ തങ്കരഥത്തിൽ എഴുന്നള്ളിക്കുന്ന ചടങ്ങ് ഞായറാഴ്ച രാവിലെയും നടക്കും. മീനത്തിലെ മകംനാളിലാണ് കരിക്കകത്ത് പൊങ്കാല നടക്കുന്നത്. രാവിലെ 10.15-ന് തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ശ്രീകോവിലിൽനിന്നുള്ള ദീപം പണ്ടാരയടുപ്പിൽ പകരുന്നതോടെ പൊങ്കാലയർപ്പണത്തിനു തുടക്കമാകും. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലതർപ്പണം. ശ്രീകോവിലിൽനിന്നു തന്ത്രി തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാലക്കളത്തിൽ എത്തിച്ചാണ് തർപ്പണം നടത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉടവാൾ ഭക്തർക്ക് ദർശിക്കാനുള്ള അവസരം പൊങ്കാലദിവസമുണ്ടാകും. ശനിയാഴ്ച രാവിലെ 8.40-ന് ഉച്ചപൂജയ്ക്കുശേഷമാണ് ദേവിയുടെ തങ്കരഥത്തിലുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിച്ചത്. വ്രതംനോറ്റ പുരുഷന്മാരായ ഭക്തർ തേരുവടം വലിച്ചു. രാത്രി എഴുന്നള്ളത്ത് മടങ്ങിയെത്തിയതോടെ അത്താഴപൂജ നടന്നു. ഞായറാഴ്ച രാവിലെ 8.40-ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. ക്ഷേത്രത്തിനു സമീപത്തെ നിശ്ചിതമാർഗത്തിലൂടെ നീങ്ങുന്ന എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളും. കരിക്കകത്ത് ഇന്ന് രാവിലെ 3.50-ന് പള്ളിയുണർത്തൽ, 4.00-ന് നിർമാല്യദർശനം, 5.30-ന് ഗണപതിഹോമം, 6:30-ന് എതൃത്തപൂജ, 7.00-ന് പന്തീരടി പൂജ, 7.15-ന് നവകം, 7.45-ന് കലശാഭിഷേകം, 8.30-ന് ഉച്ചപൂജ, 8.40-ന് പുറത്തെഴുന്നള്ളത്ത്. രാത്രി എഴുന്നള്ളത്ത് മടങ്ങിവന്നശേഷം അത്താഴപൂജ, നടയടയ്ക്കൽ. സ്റ്റേജ്-1, 2 രാവിലെ 5 മുതൽ രാത്രി 10 വരെ ഭജന, സംഗീതാർച്ചന, ശാസ്ത്രീയനൃത്തങ്ങൾ, തിരുവാതിര, നൃത്തനൃത്യങ്ങൾ. സ്റ്റേജ്-3 ഗാനമേള വൈകീട്ട് 4-ന്, മെഗാഷോ 6.00, സെമി ക്ലാസിക്കൽ നൃത്തം 7.30, പ്രസീദ ചാലക്കുടിയുടെ മെഗാ ഫോക് ഷോ രാത്രി 8.30

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരിക്കകത്ത് പൊങ്കാല നാളെ — Mathrubhumi | Boolokam | Boolokam